റിട്ടണ്‍ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് ‘ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സണ്ണി വെയ്ന്‍,സൈജു കുറുപ്പ്,അപര്‍ണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൈജു കുറുപ്പ് അവതരിപ്പിക്കുന്ന,നെട്ടൂരാന്‍ ഫിലിംസിന്റെ ബാനറില്‍ സനൂബ് കെ യൂസഫ് നിര്‍മ്മിച്ച” റിട്ടണ്‍ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് ‘എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത നടന്‍ ദുല്‍ക്കര്‍ സല്‍മാന്‍ റിലീസ് ചെയ്തു.നവാഗതനായ ഫെബി ജോര്‍ജ്ജ് സ്റ്റോണ്‍ ഫീല്‍ഡ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബിബിന്‍ ജോര്‍ജ്, അഭിഷേക് രവീന്ദ്രന്‍ , വൈശാഖ് വിജയന്‍, ചെമ്പില്‍ അശോകന്‍, നീന കുറുപ്പ്, മണികണ്ഠന്‍ പട്ടാമ്പി, ജോളി ചിറയത്, ബാബു ജോസ്, ഓസ്റ്റിന്‍ ഡാന്‍, ദിനേശ് പ്രഭാകര്‍, ബാലാജി ശര്‍മ്മ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

അജയ് ഫ്രാന്‍സിസ് ജോര്‍ജ്ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ജോമോന്‍ ജോണ്‍,ലിന്റോ ദേവസ്യ, റോഷന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.കോ പ്രൊഡ്യൂസര്‍-തോമസ് ജോസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സിബി ജോര്‍ജ്ജ് സിആര്‍ഇ,സംഗീതം-ഷാന്‍ റഹ്‌മാന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്,എഡിറ്റര്‍- അഭിഷേക് ജി.എ.കല-ജിതിന്‍ ബാബു,മേക്കപ്പ്-കിരണ്‍ രാജ്, വസ്ത്രലങ്കാരം-സമീറ സനീഷ്,പോസ്റ്റര്‍ ഡിസൈന്‍- ഫെബിന്‍ ഷാഹുല്‍,വിഎഫ്എക്‌സ്-സന്ദീപ് ഫ്രാഡിയന്‍, സ്റ്റില്‍സ്-റിഷ്‌ലാല്‍ ഉണ്ണികൃഷ്ണന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-റിയാസ് ബഷീര്‍, ഗ്രാഷ് പി ജി,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സനൂപ് ചങ്ങനാശ്ശേരി.’റോയി’എന്ന ചിത്രത്തിനു ശേഷം സനൂബ് കെ യൂസഫ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ’ റിട്ടണ്‍ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് ‘ ഉടന്‍ പ്രദര്‍ശനത്തിനെത്തും.
പി ആര്‍ ഒ-എ എസ് ദിനേശ്.