‘നീ മഴവില്ലു പോലെന്‍’, ഫൈനല്‍സില്‍ പ്രിയാ വാര്യര്‍ പാടിയ ഗാനം കാണാം..

രജിഷ വിജയന്‍ നായികയായി എത്തുന്ന ഫൈനല്‍സിനായി പ്രിയ വാര്യര്‍ പാടിയ പാട്ടിന്റെ വീഡിയോ പുറത്തുവിട്ടു. പി അരുണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സ്, ഹെവന്‍ലി മൂവീസ് എന്നീ ബാനറുകളില്‍ മണിയന്‍ പിള്ള രാജുവും പി.രാജീവും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ആലിസ് എന്ന സൈക്ലിസ്റ്റിന്റെ വേഷത്തിലാണ് രജിഷ ചിത്രത്തില്‍ അഭിനയിക്കുന്നത്.

സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തില്‍ രജിഷയുടെ അച്ഛന്‍ വേഷത്തില്‍ എത്തുന്നത്. സ്‌പോര്‍ട്‌സ് കോച്ചായ വര്‍ഗീസ് മാഷ് എന്ന കഥാപാത്രമാണ് സുരാജിന്റേത്. ധ്രുവന്‍, നിരഞ്ജ്, ടിനി ടോം, കുഞ്ചന്‍, മലാ പാര്‍വതി, മുത്തുമണി എന്നിവര്‍ക്കൊപ്പം കായിക താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കൈലാസ് മേനോന്റേതാണ് സംഗീതം. ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തും.