
ദുല്‍ഖര്‍ സല്മാന് നിര്‍മിക്കുന്ന ‘മണിയറയിലെ അശോകന്’ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.ഓണത്തിനാണ് (ആഗസ്റ്റ് 31ന് ) ചിത്രം റിലീസ് ചെയ്യുന്നത്.ഷംസു സെയ്ബയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ജേക്കബ് ഗ്രിഗറിക്ക് പുറമെ ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍ വിജയരാഘവന്, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രിത ശിവദാസ് തുടങ്ങി വലിയ താരനിരതന്നെയുണ്ട് ചിത്രത്തില്‍.അനുപമ പരമേശ്വരനാണ് നായിക.