ചലച്ചിത്ര നിർമാതാവ് വിജയൻ പൊയിൽക്കാവ് അന്തരിച്ചു

','

' ); } ?>

ചലച്ചിത്ര നിർമാതാവ് വിജയൻ പൊയിൽക്കാവ് അന്തരിച്ചു. 70 വയസ്സായിരുന്നു. ഇലഞ്ഞിപ്പൂക്കൾ, മൈനാകം തുടങ്ങിയ സിനിമകളുടെ നിർമാതാവാണ്. അമ്മാവനായ പ്രമുഖ സിനിമാനടൻ ബാലൻ കെ. നായരാണ് വിജയനെ സിനിമയിലേക്കെത്തിക്കുന്നത്. അദ്ദേഹം പ്രമുഖ സംവിധായകൻ കെ.ജി. രാജശേഖരനെ പരിചയപ്പെടുത്തികൊടുക്കുകയും, അദ്ദേഹത്തിൻ്റെ കീഴിൽ അസിസ്റ്റൻറ് ഡയറക്ടറാക്കുകയും ചെയ്യുകയായിരുന്നു.

1984-ൽ ആണ് ആദ്യസിനിമ മൈനാകം നിർമിച്ചത്. കെ.ജി. രാജശേഖരൻ സംവിധാനം ചെയ്ത ചിത്രത്തിൽ രതീഷ്, മേനക, ബാലൻ കെ. നായർ, രവീന്ദ്രൻ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ. സിനിമ സൂപ്പർ ഹിറ്റായിരുന്നു. ആദ്യ സിനിമയുടെ വിജയത്തോടെ അദ്ദേഹം 1986-ൽ തന്റെ
രണ്ടാമത്തെ ചിത്രം ഇലഞ്ഞിപ്പൂക്കൾ നിർമിച്ചു. സന്ധ്യാമോഹൻ സംവിധാനം ചെയ്‌ത ഈ ചിത്രവും പ്രദർശനവിജയം നേടി. രതീഷ്, മുകേഷ്, ശിവജി, ശങ്കർ, ലിസി, പുതുമുഖ നടി സന്ധ്യ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

ചെന്നൈ പെരുമ്പൂർ റെയിൽവേ കോച്ച് നിർമാണകേന്ദ്രത്തിൽ ജോലിചെയ്യുന്നതിനിടയിലാണ് വിജയൻ സിനിമയിലേക്കെത്തുന്നത്. വാസരശയ്യ എന്ന സിനിമകൂടി വിജയൻ നിർമിച്ചിരുന്നു. സിനിമാ മേഖലയിൽ പ്രവർത്തിച്ചുതുടങ്ങിയതോടെ റെയിൽവേ ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്ന് സഹോദരൻ അശോകൻ പറഞ്ഞു. വിവിധ ഭാഷകളിലെ സിനിമകൾ മലയാളത്തിലേക്ക് ഡബ്ബ് ചെയ്തും വിജയൻ സിനിമയെടുത്തിരുന്നു.

ഭാര്യ: പുഷ്‌പ. മക്കൾ: അമല, അനില, ആകാശ് (യുകെ). മരുമക്കൾ: ഉണ്ണികൃഷ്ണ‌ൻ (ചെന്നൈ), പ്രവീൺ (യുകെ). സഹോദരങ്ങൾ: അശോകൻ (പയ്യോളി സൈക്കിൾസ്), വിനോദ് കുമാർ (അസിസ്റ്റൻ്റ് കമ്മിഷണർ, സ്പെഷ്യൽ ബ്രാഞ്ച്), രേണുക, പുഷ്‌പലത, സംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.