ഗോകുല്‍ സുരേഷ് ചിത്രം ഉള്‍ട്ടയുടെ ഷൂട്ടിംഗ് ആരംഭിച്ചു

തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രമാണ് ഉള്‍ട്ട. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ തുടങ്ങി. ഗോകുല്‍ സുരേഷ് നായകനാകുന്ന ഉള്‍ട്ടയില്‍ അനുശ്രീയും പ്രയാഗമാര്‍ട്ടിനുമാണ് നായികമാര്‍.

രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, കോട്ടയം പ്രദീപ്, ജാഫര്‍ ഇടുക്കി, ഉണ്ണി നായര്‍, രാജേഷ് ശര്‍മ്മ, ഡാനിയേല്‍ ബാലാജി, സുബീഷ് സുധി, ശാന്തി കൃഷ്ണ, കെ.പി.എ.സി ലളിത, ആര്യ, സേതുലക്ഷ്മി, തസ്‌നി ഖാന്‍, മഞ്ജു സുനിച്ചന്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. സിപ്പി ക്രിയേറ്റീവ് വര്‍ക്‌സിന്റെ ബാനറില്‍, ഡോ. സുഭാഷ് സിപ്പിയാണ് നിര്‍മ്മാണം. ബി.കെ. ഹരിനാരായണന്റെയും അജോയ് ചന്ദ്രന്റെയും വരികള്‍ക്ക് ഗോപി സുന്ദറും സുദര്‍ശനും സംഗീതം നല്‍കുന്നു. പ്രകാശ് വേലായുധന്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.