‘ഊടും പാവും’ കൈത്തറി നെയ്ത്തു കേന്ദ്രത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ ഒരുങ്ങുന്നു

 

കേരളത്തിലെ കൈത്തറി നെയ്ത്തു കേന്ദ്രമാണ് ബാലരാമപുരം .തിരുവനന്തപുരം ജില്ലയുടെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം ലോകപ്രശസ്തമാണ്.ബാലരാമപുരം കൈത്തറി, ബാലരാമപുരം മുണ്ടുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ജനങ്ങള്‍ക്കിടയിലുള്ളത്.
ബാലരാമപുരം കൈത്തറി നെയ്ത്തു കേന്ദ്രത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു പുതിയ സിനിമ ഒരുങ്ങുന്നു.ചിത്രംഈടും പാവുംസീ ഫോര്‍ സിനിമാസിന്റെ ബാനറില്‍ ശ്രീകാന്ത് എസ്. അന്ന് ഈ ചിത്രം തിരക്കഥ രചിച്ച് ഈ ചിത്രം സംവിധാനം ചെയ്യന്ന്.അധികമാരും കൈ വക്കാത്ത ഒരു മേഖലയാണ് ഈ നെയ്ത്തു കേന്ദ്രം.

അവരുടെ ജീവിതം, കിടമത്സരങ്ങള്‍ ഇതെല്ലാം തികഞ്ഞ യാഥാര്‍ത്ഥ്യത്തോടെ വരച്ചുകാട്ടുന്ന ഒരു സിനിമയാണ് ഊടും പാവും .ഈ ചിത്രത്തിലെ അപ്പു സാലിയാ എന്ന കഥാപാത്രത്തെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. സാലിയാ എന്നത് കൈത്തറി മേഖലയിലെ സാമുദായിക സ്ഥാനപ്പേരാണ്.പഴയ നെയ്ത്തുകാരനാണ് അപ്പുസാലിയ”പുതിയ തലമുറക്കാര്‍ക്കു നെയ്ത്തിനോട് വലിയ താല്‍പ്പര്യമില്ല.കുറഞ്ഞ വേതനവും കൂടുതല്‍ അദ്ധ്വാനവുമാണ് ഈ തൊഴിലില്‍ നിലനിന്നുപോരുന്നത്.ഇവര്‍ സ്വയം ഉണ്ടാക്കുന്ന മുണ്ടു പോലും ഇവര്‍ക്ക് ഉടുക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണിപ്പോള്‍ ഉള്ളത്.അപ്പുസാലിയായേപ്പോലെ സത്യസന്ധതയോടെ തൊഴില്‍ ചെയ്യുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ കൂര്‍മ്മ ബുദ്ധിക്കാരായ ചിലര്‍, അദ്ധ്വാനിക്കുന്നവരുടെ മറവില്‍ ചില കുനിഷ്ടു ബുദ്ധികളിലൂടെ പന്നവും പ്രശസ്തിയും സമ്പാദിക്കുന്നു ‘അത്തരത്തിലുള്ള ഒരാളാണ് സഹദേവന്‍ മുതലാളി.സഹദേവന്‍ മുതലാളിയുടെ വലയത്തില്‍ അകപ്പെട്ട അപ്പുസാലിയായുടെ പിന്നീടുള്ള ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി.നെയ്ത്തുകാരുടെ ജീവിതത്തിന്റെ എല്ലാ ഉള്‍ത്തുടിപ്പുകളും കോര്‍ത്തിണക്കിയ ഒരു ക്ലീന്‍ എന്റര്‍ടൈനര്‍ ആയിരിക്കും ഈ ചിത്രം.

എം.ആര്‍.ഗോപകുമാറിന്റെ അതിശക്തമായ ഒരു കഥാപാത്രമാണ് അപ്പുസാലിയ,ചെമ്പില്‍ അശോകനാണ് സഹദേവന്‍ മുതലാളിയെ അവതരിപ്പിക്കുന്നത്.സമീപകാലത്ത് ചെമ്പില്‍ അശോകനു ലഭിക്കുന്ന ഏറ്റം മികച്ച കഥാപാത്രമാണ്.കൈലേഷ്, ബിജുക്കുട്ടന്‍, ഡോ. ഷാജു, ഇന്ദ്രജിത്ത് സുനില്‍, മാന്നാര്‍ അയൂബ്, സന്തോഷ് നടരാജ്, സേതുലക്ഷ്മി, ആവന്തിക, സൂര്യാക്കുറുപ്പ് , ആദിത്യാ ജോയ്, ആദര്‍ശ്, നോയല്‍ബിനു, മോനി നാവായിക്കുളം, നഗരൂര്‍ഷാ, ത്രിദീപ് കടയ്ക്കല്‍, രാഹുല്‍, എന്നിവരും പ്രധാന താരങ്ങളാണ്.കഥ – അജി ചന്ദ്രശേഖരന്‍.ഗാനങ്ങള്‍ – പൂവച്ചല്‍,ഹുസൈന്‍ -എം.കെ.ശ്രീകുമാര്‍.സംഗീതം.വിനു ചാത്തന്നൂര്‍,ഛായാഗ്രഹണം – ഹാരിസ് അബ്ദുള്ള,കലാസംവിധാനം – പ്രവീണ്‍ കുമാട്ടി.അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ശാന്തി പ്രസാദ്.പ്രൊജക്റ്റഡിസൈനര്‍ -രമേഷ് ദാസ്.എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – അനില്‍ വെന്നി കോട്.
ഈ ചിത്രത്തിന്റെ ചിത്രീകരണം ബാലരാമപുരം, തിരുവനന്തപുരം, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.വാഴൂര്‍ ജോസ്.
ഫോട്ടോ – റിജോ ജോണി.