“നന്ദിയോടെ ഒരു അഭിനന്ദനം സ്വീകരിക്കുന്നത് ഒരിക്കലും അഹങ്കാരമല്ല”; സാമന്ത

','

' ); } ?>

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളെയും ലിംഗപരമായ അസമത്വങ്ങളെയും കുറിച്ച് തുറന്നുപറഞ്ഞ് നടി സാമന്ത. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ സംഘടിപ്പിച്ച ചർച്ചയിലാണ് താരം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. പുരുഷന്മാരേക്കാൾ ഇരട്ടി പോരാട്ടം നടത്തിയാൽ മാത്രമേ സിനിമയിൽ സ്ത്രീകൾക്ക് നിലനിൽപ്പുള്ളൂവെന്നും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ സ്വന്തം ഇഷ്ടങ്ങൾ മാറ്റിവെക്കുന്ന രീതി സ്ത്രീകൾ അവസാനിപ്പിക്കണമെന്നും സാമന്ത ആവശ്യപ്പെട്ടു.

സ്വന്തം ഷെഡ്യൂളുകൾ, അഭിപ്രായങ്ങൾ, അഭിലാഷങ്ങൾ എന്നിവയെല്ലാം മറ്റുള്ളവരുടെ കംഫർട്ടിന് വേണ്ടി സ്ത്രീകൾ അഡ്ജസ്റ്റ് ചെയ്യാറുണ്ട്. ഇതൊരു ത്യാഗമായി പോലും ആരും തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം. ഒരേ കാര്യത്തിന് പുരുഷന്മാരേക്കാൾ പത്തിരട്ടി കൂടുതൽ സ്ത്രീകൾ ക്ഷമാപണം നടത്തുന്നുണ്ടെന്നും സാമന്ത ചൂണ്ടിക്കാട്ടി. ഈ പ്രവണത അവസാനിപ്പിക്കണമെന്നും അർഹമായ ഇടം ചോദിച്ചുവാങ്ങാൻ സ്ത്രീകൾ തയ്യാറാകണമെന്നും താരം പറഞ്ഞു.

കൂടാതെ അഭിലാഷങ്ങൾ ഉണ്ടാകുന്നത് ഒരു സ്വഭാവ വൈകല്യമല്ലെന്നും വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നതോ അഭിനന്ദനങ്ങൾ സ്വീകരിക്കുന്നതോ അഹങ്കാരമായി കാണേണ്ടതില്ലെന്നും സാമന്ത കൂട്ടിച്ചേർത്തു.

‘മാ ഇൻഡി ബംഗാരം’ എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയാണ് സാമന്തയിപ്പോൾ. രാജ് നിദിമോരു, ഹിമാങ്ക് ദുവുരു എന്നിവർക്കൊപ്പം ചേർന്നാണ് താരം ചിത്രം നിർമ്മിക്കുന്നത്. സ്ലിറ്റാഡൽ ഹണി ബണ്ണി എന്ന സീരീസാണ് സാമന്തയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്.