കെആര്‍ മോഹനന്റെ പേരില്‍ മികച്ച ഇന്ത്യന്‍ സംവിധായകന്പുരസ്‌കാരം

','

' ); } ?>

23ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ എറ്റവും മികച്ച ഇന്ത്യന്‍ സംവിധായകന് അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെആര്‍ മോഹനന്റെ പേരില്‍ പുരസ്‌കാരം നല്‍കും. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഇന്ത്യയാണ് ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന കെആര്‍ മോഹന്റെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതായിരിക്കും പുരസ്‌കാരം. ഇക്കാര്യം ഫിലിം ഫെഡറേഷന്‍ സൊസൈറ്റി സെക്രട്ടറി മോഹന്‍ കുമാറായിരുന്നു അറിയിച്ചിരുന്നത്. നിരവധി ഹ്രസ്വചിത്രങ്ങളും ഡോക്യൂമെന്ററികളും സംവിധാനം ചെയ്ത കെആര്‍ മോഹനന്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ ഡയറക്ടറായും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.