വിവാദ പരാമർശത്തിൽ കമൽഹാസന് മാപ്പുപറയാൻ 24 മണിക്കൂര്‍ സമയം അനുവദിച്ച് ഫിലിം ചേമ്പർ; ഇല്ലെങ്കിൽ ‘തഗ് ലൈഫ്’ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് കർണാടകയിൽ നിരോധനം

','

' ); } ?>

കമല്‍ ഹാസന്‍- മണിരത്‌നം ചിത്രം ‘തഗ് ലൈഫി’ന്‌ കര്‍ണാടകയില്‍ വിലക്ക് ഭീഷണി. കന്നഡ തമിഴിൽ നിന്നാണ് ഉത്ഭവിച്ചതെന്ന കമൽ ഹാസന്റെ വിവാദപ്രസ്താവനയ്ക്ക് പിന്നാലെയാണ് വിലക്ക് ഭീഷണി. വാദപരാമര്‍ശത്തില്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ കമല്‍ ഹാസന്റെ ചിത്രങ്ങള്‍ സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന് കന്നഡ- സാംസ്‌കാരികമന്ത്രി ശിവരാജ് എസ്. തങ്കടഗിയാണ് കാത്തു നൽകിയത്. കമല്‍ ഹാസന്റെ പ്രസ്താവന കന്നഡ സംസാരിക്കുന്നവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു.

‘ഭാഷയ്ക്കും മണ്ണനും ജലത്തിനുമെതിരെ സംസാരിക്കുന്ന ആരോടും ക്ഷമിക്കില്ല. അയാള്‍ എത്രവലിയവനാണെങ്കിലും ശരി. ഇനി കമല്‍ ഹാസന്‍ ആണെങ്കില്‍ പോലും. കന്നഡയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ അദ്ദേഹം ഉടന്‍ മാപ്പു പറയണം. കര്‍ണാടകയിലെ ജനങ്ങളോടും കന്നഡിഗരോടും മാപ്പുപറയുകയല്ലാതെ അദ്ദേഹത്തിന് മുന്നില്‍ മറ്റുവഴികളില്ല’, മന്ത്രി പറഞ്ഞു.

കൂടാതെ കമല്‍ ഹാസന്‍ ചിത്രങ്ങള്‍ സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക രക്ഷന വേദികെ എന്ന സംഘടന ഫിലിം ചേംബര്‍ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധം അറിയിച്ചിരുന്നു. പിന്നാലെ, പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാന്‍ കമല്‍ ഹാസന് ഫിലിം ചേംബര്‍ 24 മണിക്കൂര്‍ സമയം അനുവദിച്ചുവെന്നാണ് വിവരം. മാപ്പു പറഞ്ഞില്ലെങ്കില്‍ ‘തഗ് ലൈഫ്’ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് നിരോധനം എന്ന കന്നഡ അനുകൂല സംഘടനകളുടെ ആവശ്യത്തിനൊപ്പം നില്‍ക്കുമെന്ന് ചേംബര്‍ വ്യക്തമാക്കിയതായാണ് സൂചന.

അതേസമയം, കന്നഡ സിനിമാ മേഖലയ്ക്ക് മുന്നറിയിപ്പുമായി ഡിഎംകെ ഘടകകക്ഷിയായ തമിഴക വാഴ്‌വുറിമയ് കക്ഷി നേതാവും എംഎല്‍എയുമായ ടി. വേല്‍മുരുകന്‍ രംഗത്തെത്തി. കമല്‍ ഹാസന്‍ ചിത്രം ‘തഗ് ലൈഫ്’ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ കന്നഡ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വേല്‍മുരുകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.