ഫിലിം ചേംബർ തിരഞ്ഞെടുപ്പ്; സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു

','

' ); } ?>

ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പിലേക്ക് സമർപ്പിച്ച നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് സമർപ്പിച്ച പത്രിക പിൻവലിച്ചാണ് സെക്രട്ടറി സ്ഥാനത്തേക്ക് സാന്ദ്ര തോമ്സ് മത്സരിക്കുന്നത്. ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും സ്ത്രീകൾക്ക് ഒരു ഇടം നേടിയെടുക്കുക എന്നതാണ് തന്റെ ശ്രമമെന്നും പത്രിക സമർപ്പിച്ചതിനു ശേഷം സാന്ദ്ര മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
സുതാര്യമായ തെരഞ്ഞെടുപ്പ് നടന്നാൽ തൻ ജയിക്കുമെന്നും, നിർമാതാക്കളുടെ സംഘടനയിൽ സുതാര്യമായ തെരഞ്ഞെടുപ്പ് ഉണ്ടായില്ലെന്നും സാന്ദ്ര കൂട്ടിച്ചേർത്തിരുന്നു.

നേരത്തെ പ്രൊഡ്യൂസഴ്സ് അസോസിയേഷനിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്രാ തോമസ് പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും തള്ളുകയാണ് ഉണ്ടായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മൂന്നു സിനിമകള്‍ നിര്‍മിക്കണമെന്ന കാരണം കാണിച്ചാണ് സാന്ദ്രയുടെ നോമിനേഷന്‍ വരണാധികാരി തള്ളിയത്. ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും കോടതി സാന്ദ്രയുടെ ഹര്‍ജി തള്ളുകയായിരുന്നു.

കഴിഞ്ഞ ദിവസം നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ സാന്ദ്ര പ്രതികരിച്ചിരുന്നു. “തെരഞ്ഞെടുപ്പിലേത് തോല്‍വിയായി കാണുന്നില്ല. 110 വോട്ട് 110 എതിര്‍ ശബ്ദങ്ങള്‍ ആണ്. ചില ആളുകളെ തുറന്നു കാണിക്കാന്‍ സാധിച്ചു. 25 വര്‍ഷമായ ഒരു ലോബിയെ പൊളിക്കുക എളുപ്പമല്ല. നീതി പൂര്‍വമായ തെരഞ്ഞെടുപ്പ് നടക്കാന്‍ ആണ് കോടതിയെ സമീപിച്ചത്. വ്യക്തികളോട് അല്ല നിലപാടുകളോട് ആണ് വിയോജിപ്പ്”, എന്നായിരുന്നു സാന്ദ്രയുടെ പ്രതികരണം.

അതേ സമയം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് ജനാധിപത്യരീതിയിലല്ല നടന്നതെന്നാരോപിച്ച് സംവിധായകൻ വിനയൻ രംഗത്തു വന്നിട്ടുണ്ടായിരുന്നു. വോട്ടില്ലാത്ത ഫെഫ്കയുടേയും അമ്മയുടേയും അംഗങ്ങൾ വോട്ടിങ് ഹാളില്‍ പ്രവേശിച്ചുവെന്നടക്കമുളള ഗുരുതര ആരോപണങ്ങളാണ് വിനയന്‍ ഉന്നയിച്ചിരുന്നത്.തന്റെ സോഷ്യൽ മീഡിയ പേജായ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ വിമർശനങ്ങൾ.