അംഗത്വ രേഖകളിൽ കൃത്രിമം നടത്തി; സജി നന്ത്യാട്ടിന്റെ അംഗത്വം റദ്ദാക്കി ഫിലിം ചേംബർ

','

' ); } ?>

നിർമ്മാതാവ് സജി നന്ത്യാട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബർ. നിർമാതാവ് മനോജ്‌ റാംസിംഗ് ആണ് സജി നന്ത്യാട്ടിനെതിരെ പരാതി നൽകിയത്. സജി നന്ത്യാട്ട് അംഗത്വ രേഖകളിൽ കൃത്രിമം നടത്തിയെന്നും, ഈ വിഷയത്തിൽ നിയമോപദേശത്തെ തുടർന്ന് സജി നന്ത്യാട്ടിന്റെ അംഗത്വം റദ്ദാക്കിയെന്നും ചേംബർ അറിയിച്ചു.

താൻ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയാൻ വ്യാജ പരാതി നൽകിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് സജി നന്ത്യാട്ട് ഫിലിം ചേമ്പർ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. തനിക്കെതിരെ ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്നും സാന്ദ്ര തോമസിനെ താൻ പിന്തുണച്ചതും എതിർപ്പിന് കാരണമായെന്നും സജി നന്ത്യാട്ട് വ്യക്തമാക്കിയിരുന്നു.

രാജി വെക്കാനുണ്ടായ കാരണങ്ങളും സജി നന്ത്യാട്ട് വ്യക്തമാക്കിയിരുന്നു. താന്‍ ചേംബര്‍ പ്രസിഡന്റാവാതിരിക്കാന്‍ ഒരു ലോബി ഗൂഢാലോചന നടത്തുന്നുവെന്നും, നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയെ കുറച്ചുലോബികള്‍ ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും സജി നന്ത്യാട്ട് ആരോപിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇരിക്കെയാണ് സജി നന്ത്യാട്ടിന്‍റെ ഈ രാജി.