ലോക്ക് ഡൗണിന് ശേഷം സിനിമ മേഖലയില്‍ ചിത്രീകരണം പുനഃരാരംഭിച്ചിരിക്കുകയാണ്. ലോക്ക് ഡൗണായതോടെ അറുപതോളം ചിത്രങ്ങളായിരുന്നു ഷൂട്ടിങ് നിര്‍ത്തിവെച്ചിരുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ടാണ് ഷൂട്ടിങ് നടക്കുന്നത്. ലോക്ക് ഡൗണിന് ശേഷം പുതിയ ചിത്രങ്ങള്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു.പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് ഇപ്പോള്‍ തുടങ്ങേണ്ടതില്ല എന്നായിരുന്നു ഫിലിം ചേംബറിന്റെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും തീരുമാനം.അത് മറികടന്ന് ഷൂട്ടിങ് ആരംഭിച്ച ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഫിലിം ചേംബര്‍. ഈ സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ,പുതിയതായി ഒരു ടൈറ്റില്‍ പോലും രജിസ്റ്റര്‍ ചെയ്യേണ്ടെന്നും ഫിലിം ചേംബര്‍ പറഞ്ഞു.എന്നാല്‍ അതേസമയം ജീത്തു ജോസഫ്,ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍ തുടങ്ങിയവര്‍ പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനവുമായി രംഗത്തെത്തിയിരുന്നു.ഈ ചിത്രങ്ങള്‍ക്ക് ഫെഫ്ക പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
പുതിയ ചിത്രങ്ങള്‍ക്ക് വിലക്കുമായി ഫിലിം ചേംബര്‍
','' );
}
?>