ഫെഫ്ക തൊഴിലാളി സംഗമം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഫെഫ്ക അംഗങ്ങള്‍ക്കായി നടത്താനുദേശിക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി ഒരു ദേശീയ മാതൃകയാകുമെന്നും ഈ ആശയം ഒരു വന്‍ വിജയമാകും എന്ന കാര്യത്തില്‍ സംശയമില്ല എന്നും മന്ത്രി പി.രാജീവ്അഭിപ്രായപ്പെട്ടു.ഫെഫ്ക തൊഴിലാളി സംഗമത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി പി രാജീവ്. നന്മയുള്ള ഈ പദ്ധതിക്ക് എല്ലാ വിജയാശംസകളും ഉണ്ടാകട്ടെ എന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു.

മന്ദിരത്തെക്കാള്‍ അംഗങ്ങളുടെ ആരോഗ്യത്തിന് ആണ് സംഘടന ശ്രമിച്ചത് എന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.ഫെഫ്ക വര്‍ക്കിംഗ് സെക്രട്ടറി സോഹന്‍ സിനുലാല്‍ സംവിധായകരനായ സിബി മലയില്‍,ഷാജി കൈലാസ്,എം പത്മകുമാര്‍, ജോസ് തോമസ്, മെക്കാര്‍ട്ടിന്‍,എസ് എന്‍ സ്വാമി,എ കെ സാജന്‍,ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജിനു ഏബ്രഹാം സലാം ബാപ്പു, ബെന്നി പി നായരമ്പലം, ആന്റണി പെരുമ്പാവൂര്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, സിയാദ് കോക്കര്‍, സന്ദീപ് സേനന്‍ എവര്‍ഷൈന്‍ മണി, ഇടവേള ബാബു, സണ്ണി ജോസഫ്, സുജിത്ത് വാസുദേവ്,കൊല്ലം വിജയകുമാര്‍, എം ബാവ, ഷിബു ജി സുശീലന്‍,രാജേഷ് മാസ്റ്റര്‍, മനോജ് മാസ്റ്റര്‍, ദേവിക, ഷോബി തിലകന്‍,ആര്‍ എച്ച് സതീശ്,ബെന്നി ആര്‍ട്ട് ലൈന്‍, സനല്‍ കുത്തു പറമ്പ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് മാര്‍ച്ച് 27-നാണ് ഫെഫ്ക ചലച്ചിത്ര തൊഴിലാളി സംഗമം.