സംവിധായകന്‍ ശ്രീകുമാര്‍ മേനോനില്‍ നിന്നും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നടി മഞ്ജു വാര്യര്‍ ഫെഫ്കക്ക് കത്ത് നല്‍കി. സംഘടനയുടെ അറിവിലേക്ക് എന്ന തരത്തിലാണ് ശ്രീകുമാര്‍ മേനോനില്‍ നിന്നും നേരിട്ട ഭീഷണികളും അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന സൂചനയും ചൂണ്ടിക്കാട്ടി മഞ്ജു കത്ത് നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ തനിക്ക് പിന്തുണ നല്‍കണമെന്നും മഞ്ജു ആവശ്യപ്പെട്ടു. ഫെഫ്ക ഭാരവാഹികളോട് ഫോണില്‍ വിളിച്ചും ശ്രീകുമാര്‍ മേനോനില്‍ നിന്ന് നേരിട്ട ബുദ്ധിമുട്ടുകള്‍ മഞ്ജു അറിയിച്ചിട്ടുണ്ട്. മഞ്ജുവിന്റെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ഫെഫ്ക അറിയിച്ചു. താരസംഘടനയായ അമ്മയ്ക്കും മഞ്ജു വാര്യര്‍ കത്ത് നല്‍കിയതായാണ് സൂചന.
ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും ആരോപിച്ചാണ് മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം ഡി.ജി.പിയെ നേരില്‍ കണ്ട് പരാതി നല്‍കിയത്. മഞ്ജുവാര്യര്‍ നല്‍കിയ പരാതിയില്‍ പ്രത്യേക സംഘം അന്വേഷിക്കും. . അന്വേഷണ സംഘം ശ്രീകുമാര്‍ മേനോന്റെ മൊഴി രേഖപ്പെടുത്തും. മഞ്ജുവിന്റെ പരാതിയില്‍ പരാമര്‍ശിക്കുന്ന ശ്രീകുമാര്‍ മേനോന്റെ സുഹൃത്ത് മാത്യു സാമുവലിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.