
പെതുസ്ഥലത്ത് വെച്ച് അപമര്യാദയായി പെരുമാറിയ ഒരാൾക്കെതിരെ പ്രതികരിച്ചതിന് താൻ ശാരീരികമായി ഉപദ്രവിക്കപ്പെട്ടതായി വെളിപ്പെടുത്തി ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖ്. ‘ദ മെയിൽ ഫെമിനിസ്റ്റ്’ എന്ന ഹോട്ടര്‍ഫ്‌ളൈയുടെ പോഡ്കാസ്റ്റ് പരിപാടിയിലാണ് നടി ഈ ദുരനുഭവം പങ്കുവെച്ചത്.
“ഒരിക്കല്‍ എന്നെ ഒരാള്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചു. ഞാൻ അയാളെ അടിച്ചു. പക്ഷേ അയാള്‍ ശക്തമായി തിരിച്ചടിച്ചു. ഞാൻ തളര്‍ന്നുപോയി. അതൊന്നും പ്രതീക്ഷിച്ചിരുന്നില്ല, സംഭവത്തെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷങ്ങള്‍ ഇപ്പോഴും എന്നെ തുടരുന്നുണ്ട്.
ആ അനുഭവം എന്റെ മനോഭാവത്തിലും പെരുമാറ്റത്തിലും വലിയ മാറ്റമുണ്ടാക്കി. ഇപ്പോള്‍ പ്രതികരിക്കുന്നതിന് മുമ്പ് കൂടുതല്‍ ആലോചിക്കാറുണ്ട്. നമുക്ക് പ്രശ്‌നങ്ങള്‍ ഉണ്ട്, എന്നാൽ അതിനു പ്രതികരിക്കണോ വേണ്ടയോ എന്ന് നമുക്ക് ആലോചിക്കേണ്ടി വരുന്നു. എത്ര വൈരുധ്യമായ അവസ്ഥയാണതെന്ന് ആലോചിച്ചു നോക്കൂ. സന പറഞ്ഞു.
ലോക്ഡൗണിന്റെ സമയത്ത് മുംബൈയില്‍ സൈക്കിൾ ഓടിക്കുമ്പോഴും സമാനമായ അനുഭവം ഉണ്ടായിരുന്നുവെന്നും സന ഓർത്തെടുത്തു. പിന്തുടര്‍ന്ന് വന്ന വാഹനമൊരിടവേള ഹോണ്‍ മുഴക്കിയും അപശബ്ദങ്ങള്‍ മുഴക്കിയും അസ്വസ്ഥമാക്കിയതായി സന ഓര്‍ത്തെടുത്തു. താൻ സൈക്കിളിനെ പിന്തുടര്‍ന്ന് വന്ന ഒരു വാഹനത്തിന്റെ ഡ്രൈവര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുകയും അപശബ്ദങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. താന്‍ വളവ് തിരിഞ്ഞ് പോയപ്പോള്‍ മാത്രമാണ് അത് അവസാനിച്ചത്. സന കൂട്ടിച്ചേർത്തു.
ബാലതാരമായി സിനിമയിലെത്തിയ സന, 2016-ല്‍ ദംഗല്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ ഗുസ്തി താരം ഗീത ഫൊഗാട്ടിന്റെ വേഷം അവതരിപ്പിച്ചതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഒ.ടി.ടിയിലും ബിഗ് സ്‌ക്രീനിലും സന ഇപ്പോള്‍ സജീവമാണ്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ‘മെട്രൊ ഇന്‍ ദിനോ’ എന്ന് സിനിമയില്‍ അലി ഫസലിന്റെ നായികയായി വേഷമിട്ടിട്ടുണ്ട്.