“പ്രമുഖ സംവിധായകൻ റൂമിലേക്ക് കയറി വന്നപ്പോൾ ചവിട്ടി പുറത്താക്കേണ്ടി വന്നു”; ദുരനുഭവം വെളിപ്പെടുത്തി ഫറ ഖാൻ

','

' ); } ?>

സിനിമയിൽ നിന്നും കരിയറിന്റെ തുടക്കത്തിൽ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ബോളിവുഡ് കൊറിയോഗ്രാഫർ ഫറ ഖാൻ. റൂമിൽ വിശ്രമിക്കുന്ന സമയത്ത് ഒരു സിനിമയുടെ സംവിധായകൻ റൂമിലേക്ക് കയറിവരികയും, അയാളെ തനിക്ക് ചവിട്ടി പുറത്താക്കേണ്ടി വന്നെന്നും ഫറ ഖാൻ പറഞ്ഞു. ട്വിങ്കിൾ ഖന്നയുടെ ‘ടൂ മച്ച് വിത്ത് ട്വിങ്കിൾ ആൻഡ് കജോൾ’ എന്ന പരിപാടിയിലാണ് ഫറ ഖാൻ ഈ കാര്യം തുറന്നു പറഞ്ഞത്. ആ കാര്യത്തിന് താൻ സാക്ഷിയാണെന്ന് ട്വിങ്കിൾ ഖന്നയും സമ്മതിച്ചു.

“സിനിമയിൽ കൊറിയോഗ്രാഫറായി ജോലി ചെയ്യുന്ന കാലത്താണ് സംഭവം. ഞാൻ റൂമിൽ വിശ്രമിക്കുന്ന സമയത്ത് ഒരു സിനിമയുടെ സംവിധായകൻ പാട്ടിനെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും സംസാരിക്കാനെന്ന വ്യാജേന മുറിയിലേക്ക് കയറി. എന്നാൽ സംസാരത്തിനിടെ ഞാൻ കിടന്നിരുന്ന കിടക്കയുടെ തൊട്ടടുത്ത് വന്നിരുന്നതോടെ അയാളെ മുറിയിൽ നിന്ന് ചവിട്ടി പുറത്താക്കേണ്ടി വന്നു.” ഫറ ഖാൻ പറഞ്ഞു

ബോളിവുഡിലെ പ്രശസ്ത ചലച്ചിത്ര സംവിധായികയും മികച്ച കൊറിയോഗ്രാഫർമാരിൽ ഒരാളുമാണ് ഫറ ഖാൻ. പതിനഞ്ചു വയസ്സ് മുതൽ ഫറ സിനിമയിൽ സജീവമാണ്. ഇതിനിടെ നിരവധി ഹിറ്റ് സിനിമകൾ നിർമിച്ച ഫറ നൃത്തത്തിലും തൻ്റേതായ കൈമുദ്ര പതിച്ചിട്ടുണ്ട്.