
റീലീസ് സമയത്ത് ഇമോജികളിലൂടെ സിനിമയുടെ റിവ്യൂ നൽകുന്നത് തിരിച്ചടി ആയെന്ന് തുറന്നു പറഞ്ഞ് നടൻ അനിരുദ്ധ് രവിചന്ദർ. ഇമോജികൾ കാരണം ആരാധകർ അമിതമായി പ്രതീക്ഷിക്കുന്നുവെന്നും അത് കൊണ്ട് ഇമോജികൾ നൽകുന്നത് താൻ നിർത്തിയെന്നും അനിരുദ്ധ് കൂട്ടിച്ചേർത്തു. കൂലിയുടെ പ്രമോഷന്റെ ഭാഗമായി സൺ പിക്ചേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
ഞാൻ പാട്ട് ചെയ്യുന്ന പല സിനിമകളും പരാജയപ്പെടുമെന്ന് എനിക്കറിയാം. അതുകൊണ്ട് ഇമോജി ഇട്ടാൽ അത് തെറ്റായിപോകും എന്നുള്ളത്കൊണ്ട് ഫയർ ഇമോജി ഇടുന്നത് ഞാൻ നിർത്തുകയാണ്. ജയിലറിൽ ഇമോജി ഇട്ടപ്പോൾ ഞാൻ ശരിക്കും അനുഭവിച്ചു.
‘ഞാൻ ഫയർ ഇമോജി ഇടുന്നത് നിർത്തി. ഞാൻ പാട്ട് ചെയ്യുന്ന പല സിനിമകളും പരാജയപ്പെടുമെന്ന് എനിക്കറിയാം, അതുകൊണ്ട് ഇമോജി ഇട്ടാൽ അത് തെറ്റാകും. ജയിലറിൽ ഞാൻ ഇമോജി ഇട്ടപ്പോൾ ശരിക്കും അനുഭവിച്ചു. അത് ഞാൻ എനിക്ക് അത്രയും ആത്മവിശ്വാസം ഉണ്ടായിട്ടാണ് പോസ്റ്റ് ചെയ്തത്. പക്ഷേ എല്ലാ സിനിമകൾക്കും ഫയർ ഇമോജി ഇടേണ്ടി വരുന്നത് തിരിച്ചടിയായി. കാരണം ആളുകളിൽ അത് വലിയ രീതിയിലുള്ള പ്രതീക്ഷ നൽകുന്നുണ്ട്. പക്ഷേ കൂലി മികച്ച ചിത്രമാണ്. അതുകൊണ്ട് ഞാൻ ഈ വീഡിയോയിലൂടെ ഫയർ ഇമോജി നൽകുന്നു,’ അനിരുദ്ധ് പറഞ്ഞു.
ലോകേഷ് കനഗരാജ്-രജനികാന്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ചിത്രം ആഗസ്റ്റ് 14 ന് കൂലി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമിർ ഖാൻ എത്തുന്നുണ്ട്.