“ആരാധകരെ കണ്ണീരിലാക്കി അംബിക മോഹൻ”; വാസ്തവം?

','

' ); } ?>

വൈറലായി സ്വന്തം മരണവാർത്ത കണ്ട് പൊട്ടിച്ചിരിക്കുന്ന നടി അംബിക മോഹന്റെ വീഡിയോ. ആരാധകരെ കണ്ണീരിലാക്കി അംബിക മോഹൻ’ എന്ന തമ്പ് നെയിമോടെയാണ് വാർത്ത വന്നത്. വാർത്ത കണ്ട് ചിരിക്കുന്ന അംബികയെ വീഡിയോയിൽ കാണാം. ‘ചിരിച്ചേ പരേത’ എന്ന ക്യാപ്ഷനും കൊടുത്തിട്ടുണ്ട്. കെടിവി മീഡിയ എന്ന ഓൺലൈൻ ചാനലിലാണ് വാർത്ത വന്നത്.

വീഡിയോ വൈറലായതിനു പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായെത്തിയത്. ക്ലിക്ക് ബൈറ്റിന് വേണ്ടി ഇത്തരം തമ്പ് നെയിമുകൾ ഇടുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും ആ മാധ്യമത്തിനെതിരെ കേസ് കൊടുക്കണമെന്നുമുള്ള കമന്റുകളാണ് വരുന്നത്.

മേഘമൽഹാർ എന്ന കമൽ ചിത്രത്തിലൂടെയാണ് അംബിക മോഹൻ വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് അമ്മ ചെറുതും വലുതുമായി മുന്നൂറോളം സിനിമകളിൽ അംബിക അഭിനയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മീശ മാധവൻ എന്ന ദിലീപ് ചിത്രത്തിൽ ജ​ഗതിയുടെ ഭാര്യയായി എത്തിയ അംബികയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നമ്മൾ (2002), രസികൻ (2004), ചങ്ങാതിപ്പൂച്ച (2007), ഇത് നമ്മുടെ കഥ (2011), അവതാരം (2014), രക്ഷാധികാരി ബൈജു ഒപ്പ് (2017) തുടങ്ങിയ നിരവധി സിനിമകളിൽ അംബിക ശ്രദ്ധേയ വേഷങ്ങൾ ചെയ്തിരുന്നു. ഹ്രസ്വ ചിത്രങ്ങളും ആൽബങ്ങളിലും അഭിനയിച്ച അവര്‍ സീരിയലുകളില്‍ വളരെ സജീവമാണ്. നിലവില്‍ കേരളത്തിലെ പ്രമുഖ ചാനലുകളിലെ സീരിയലുകളില്‍ അംബിക വേഷമിടുന്നുണ്ട്.