കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി

','

' ); } ?>

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

കൊച്ചി ചുള്ളിക്കലിൽ ഒരാഴ്ച മുമ്പ് ഉൽഘാടനം നിർവ്വഹിക്കപ്പെട്ട തിയ്യേറ്റർ സമുച്ചയത്തിൽ 450 സീറ്റുള്ള, ഡോൾബി സിനിമാസ്,150 സീറ്റുളള, ഡോൾബി തിയേറ്ററുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യകാലത്ത് കൊച്ചി സൂയി എന്ന പേരിൽ അറിയപ്പെട്ടിരുന്ന തിയ്യേറ്റർ പ്രമുഖ തിയ്യേറ്റർ ഗ്രൂപ്പായ ഇ വി എം സിനിമാസ് ഏറ്റെടുക്കുകയായിരുന്നു.

വൻ മുതൽ മുടക്കോടെ ഇ വി എം സിനിമാസിന് വേണ്ടി ഡോൾബി ലബോറട്ടറീസ് അത്യന്താധുനിക ദൃശ്യ-ശ്രാവ്യസങ്കേതിക വിദ്യകളിലൂടെ പ്രേക്ഷകന് പുത്തൻ ദൃശ്യാനുഭൂതി സമ്മാനിക്കുന്ന ഇന്ത്യയിലെ അഞ്ചാമത്തേതും കേരളത്തിലെ ആദ്യത്തേതുമായ തിയ്യേറ്റർ വലിയ ആവേശത്തോടെയാണ് കൊച്ചിയിലെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

ചുവരുകൾ മുതൽ സീലിംഗ് വരെ വ്യാപിച്ചുകിടക്കുന്ന സ്ക്രീൻ, കൃത്യമായി സജ്ജീകരിച്ച ശബ്ദസംവിധാനം, കാഴ്ചയ്ക്ക് തടസ്സമില്ലാത്ത രീതിയിലുള്ള സീറ്റുകളുടെ ക്രമീകരണം എന്നിവ ഡോൾബി സിനിമ സ്ക്രീൻ ഇന്റെ പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *