തൊടുന്നതെല്ലാം ഹിറ്റ്; പ്രതിഫലം വർധിപ്പിച്ച് അനിരുദ്ധ് രവിചന്ദ്രൻ

','

' ); } ?>

തെലുങ്ക് സിനിമയ്‍ക്ക് പ്രതിഫലം വർധിപ്പിച്ച് സംഗീതസംവിധായകനും പിന്നണി ഗായകനുമായ അനിരുദ്ധ് രവിചന്ദ്രൻ. വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ കണക്കുകൾ പുറത്തു വന്നതിനു പിന്നാലെയാണ് റിപ്പോർട്ടുകൾ. 15 കോടിയാണ് നിലവില്‍ തെലുങ്ക് സിനിമയ്‍ക്കായി അനിരുദ്ധ് ആവശ്യപ്പെടുന്നത് എന്നാണ് ഒടിടിപ്ലേ റിപ്പോർട്ട് ചെയ്യുന്നത്.

കിങ്ഡം എന്ന ചിത്രത്തിനായി 12 കോടി രൂപയാണ് അനിരുദ്ധ് വാങ്ങുന്ന പ്രതിഫലം. ജേഴ്സി അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ഗൗതം തിണ്ണനൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിലവിൽ അനിരുദ്ധ് ചെയ്യുന്ന പാട്ടുകളൊക്കെ ഹിറ്റായി മാറുന്നുണ്ട്. ലോകേഷ് രജനികാന്ത് കൂട്ടുകെട്ടിലെ റിലീസാകാനുള്ള ചിത്രം കൂലിയിലെ രണ്ട് പാട്ടുകളും വൻ ഹിറ്റാണ്. തെലുങ്കില്‍ നിരവധി സംവിധായകരാണ് പുതുതായി അനിരുദ്ധ് രവിചന്ദറെ സമീപിക്കുന്നതും.

പശ്ചാത്തല സംഗീതത്തിനായി അനിരുദ്ധ് രവിന്ദര്‍ സമയം അധികമെടുത്തതിനാൽ കിങ്‍ഡം റിലീസ് വൈകിയത് എന്നും റിപ്പോര്‍ട്ടുണ്ട്. മെയ് 30ന് ആണ് ചിത്രത്തിന്റെ റിലീസ്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശാരീരികമായി വലിയ മേക്കോവര്‍ നടത്തിയാണ് ദേവരകൊണ്ട അഭിനയിച്ചിരിക്കുന്നത്.