
തന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച വിവാഹത്തെ കുറിച്ചും, ഡിവോഴ്‌സിനെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് സിനിമ സീരിയൽ താരം ‘രാഹുൽ രവി’ . ” ഡിവോഴ്‌സുമായി ബന്ധപ്പെട്ട് തന്നെപ്പറ്റി സമൂഹമാധ്യമങ്ങളിൽ വലിയരീതിയിലുള്ള അലിഗേഷൻസ് വരുന്നതൊക്കെ അറിഞ്ഞിരുന്നെങ്കിലും, നിശബ്ദതയെയാണ് താൻ ചൂസ് ചെയ്തതെന്നും, മറ്റെന്തിനേക്കാളും തനിക്ക് ആത്മാഭിമാനമാണ് വലുതെന്നും”രാഹുൽ പറഞ്ഞു. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഡിവോഴ്‌സുമായി ബന്ധപ്പെട്ട് രാഹുലിനെതിരെ വലിയ രീതിയിലുള്ള വാർത്തകൾ വരുന്നത്. അതിനാണ് താരം ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
“ഞാൻ എന്റെ പാർട്ണറെ ക്രൂരമായി മർദ്ധിക്കുന്നുവെന്നും, എനിക്കെതിരെ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു എന്നൊക്കെ വെറുതെ പറയുന്നതാണ്. എന്റെ ഏറ്റവും പ്രൈവറ്റ് ആയിട്ടുള്ള കാര്യമായിരുന്നു ഡിവോഴ്സ്. പക്ഷെ അതിനെ ഓൺലൈൻ മീഡിയ ഒരു കണ്ടന്റാക്കി വളച്ചൊടിച്ചതാണ്. ഞങ്ങൾ തമ്മിൽ സെറ്റ് ആവില്ല എന്ന് ഞങ്ങൾക്ക് രണ്ടു പേർക്കും, ഫാമിലിക്കും ഒരുപോലെ അറിയാവുന്ന കാര്യമായിരുന്നു. പക്ഷെ എന്നിട്ടും വർക്ക് ആകുമോ എന്ന് ട്രൈ ചെയ്ത് നോക്കിയതാണ്. അത് റെഡി ആയില്ല. പിന്നെ ഡിവോഴ്സ് അല്ലാതെ വേറെ ഓപ്ഷൻ ഇല്ലായിരുന്നു. ” രാഹുൽ പറഞ്ഞു.
“ഞങ്ങളുടെ വിവാഹത്തിനും, സെപറേഷനുമിടയിൽ നടന്ന കാര്യങ്ങളാണ് ഈ പറയുന്ന അലിഗേഷനായും, തെറ്റായ വർത്തകളായും പുറത്തു വന്നത്. പക്ഷെ സത്യങ്ങളൊക്കെ എല്ലാവർക്കും അറിയാം. പിന്നെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് വ്യക്തമായി അറിയാം. എന്റെ കയ്യിൽ തെളിവുകളുണ്ട്. അത് കോടതിയിലാണ് കാണിക്കേണ്ടത്, അല്ലതെ മീഡിയക്ക് മുമ്പിലല്ല. അത് കൊണ്ടാണ് ഞാൻ സൈലെൻസ് ചൂസ് ചെയ്തത്. എനിക്ക് എന്റെ ആത്മാഭിമാനമാണ് വലുത്”. രാഹുൽ കൂട്ടിച്ചേർത്തു.
അഭിനേതാവ്, അവതാരകൻ, മോഡലിംഗ് എന്നീ മേഖലകളിൽ തന്റേതായൊരു സ്ഥാനം വളരെ ചെറിയ കാലത്തിനുള്ളിൽ നേടിയെടുത്തൊരു നടനാണ് ‘രാഹുൽ രവി’. ‘നന്ദിനി’ എന്ന ഒറ്റ സീരിയൽ മതി മലയാളികൾക്കെന്നും രാഹുലിനെ ഓർക്കാൻ. മലയാളത്തിന് പുറമെ ഭാഷ ഭേദമന്യേ സീരിയലുകളിലും, സിനിമകളിലും താരം സജീവമാണ്. എന്നാൽ കുറച്ചു കാലങ്ങളായി താരം മലയാളം ഇൻഡസ്ട്രിയൽ അത്ര സജീവമല്ല.