‘എട്ടുതൈക്കൽ വിൻസൻ്റിൻ്റെ വീട്’; കൊച്ചിയിൽ പുതിയ വീടൊരുക്കി ബിബിൻ ജോർജ്

','

' ); } ?>

നടൻ ബിബിൻ ജോർജിൻ്റെ പുതിയ വീടിൻ്റെ ഗ്രഹപ്രവേശം ആഘോഷമാക്കി ചലച്ചിത്ര താരങ്ങൾ. കൊച്ചിയിൽ നിർമ്മിച്ച പുതിയ വീടിന്റെ ചടങ്ങിൽ ദിലീപ്, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, പ്രസാദ്, നടി ആദ്യ തുടങ്ങി നിരവധിപ്പേർ അതിഥികളായി എത്തി.’എട്ടുതൈക്കൽ വിൻസൻ്റിൻ്റെ വീട്’ എന്നാണ് സ്വന്തം വീടിനു ബിബിൻ നൽകിയ പേര്. കയറി വരുന്ന മുറിയിൽ സംവിധായകൻ ഷാഫിയുടെ വലിയൊരു ചിത്രം നൽകിയിട്ടുണ്ട്. വലിയ രീതിയിൽ നിർമിച്ചിരിക്കുന്ന വസതിയിൽ ഹോം തിയറ്റർ അടക്കമുള്ള സംവിധാനങ്ങളുണ്ട്.

ജന്മനാ ഒരു കാലിന് സ്വാധീനക്കുറവുള്ള ബിബിൻ ജോർജ്ജ് ആറാംക്ലാസുമുതൽ ബിബിൻ മിമിക്രി ചെയ്യാൻ തുടങ്ങിയിരുന്നു. സ്കൂൾ പഠനകാലം മുതൽ ഉള്ള സുഹൃത്തായ വിഷ്ണു ഉണ്ണിക്കൃഷ്ണനോടൊപ്പം കലാഭവനിൽ ചേര്‍ന്ന ബിബിൻ തന്റെ പതിനേഴാം വയസ്സിൽ ടെലിവിഷൻ പ്രോഗ്രാമിന് സ്കിറ്റ് എഴുതി തുടങ്ങി. കൽപ്പണിക്കാരനായ വിൻസന്റിന്റെയും ലിസിയുടെയും മകനാണ് ബിബിൻ

ബിബിനും വിഷ്ണുവും ചേർന്ന് ഒരു തിരക്കഥ രചിച്ച അമർ അക്ബർ അന്തോണി നാദിർഷായുടെ സംവിധാനത്തിൽ സിനിമ റിലീസ് ചെയ്‌ത്‌ വലിയ വിജയം നേടി. തുടർന്ന് ബിബിനും വിഷ്ണു ഉണ്ണിക്കൃഷ്ണ‌നും ചേർന്ന് തിരക്കഥ രചിച്ച് നാദിർഷയുടെ സംവിധാനത്തിലെത്തിയ ‘കട്ടപ്പനയിലെ ഋത്വിക് റോഷനും’ സൂപ്പർഹിറ്റായി.

അതിനുശേഷം ബിബിൻ ജോർജ് അഭിനയരംഗത്തേയ്ക്ക് ചുവടുവെച്ചു. കാലു വയ്യാത്ത നായകൻ്റെ കഥ പറഞ്ഞ ‘ഒരു പഴയ ബോംബ് കഥ’ എന്ന സിനിമയിൽ നായകനായി. തുടർന്ന് ദുൽഖർ സൽമാനെ നായകനാക്കി ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിന് ബിബിനും വിഷ്ണു‌വും ചേർന്ന് തിരക്കഥ എഴുതി. ആ സിനിമയിൽ ബിബിൻ ഒരു പ്രധാാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. മാർഗ്ഗംകളി, ഷൈലോക്ക് എന്നിവയുൾപ്പെടെ ആറ് സിനിമകളിൽ ബിബിൻ അഭിനയിച്ചിട്ടുണ്ട്.