
ദില്ലിയിൽ ചിലയാളുകൾ തന്റെ മുഖത്ത് നോക്കിയല്ല, നെഞ്ചിൽ നോക്കിയായിരുന്നു സംസാരിച്ചിരുന്നതെന്ന് തുറന്നു പറഞ്ഞ് നടി എസ്തർ അനിൽ. കുറച്ച് കഴിഞ്ഞപ്പോൾ താൻ അതുമായി പൊരുത്തപ്പെട്ടുവെന്നും താരം വ്യക്തമാക്കി. പിങ്ക് പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു എസ്തറിന്റെ വെളിപ്പെടുത്തൽ.
“ഇന്ത്യയിൽ ഒരുവിധം എല്ലായിടത്തും യാത്ര ചെയ്തിട്ടുണ്ട്, പേടിയുണ്ടായിരുന്നത് ദില്ലിയിൽ പോകാനായിരുന്നു. ഒറ്റയ്ക്ക് പോകണോ എന്ന വീട്ടുകാരും ചോദിച്ചിട്ടുണ്ടായിരുന്നു. പക്ഷെ ഞാനവിടെയും ഒരു മാസം ചെലവഴിച്ചു. എനിക്ക് ഒരുപാട് ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നായി ഡൽഹി മാറി. ഓഖ്‌ല എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. ഇടയ്ക്ക് ചെറുതായി സേഫ് അല്ല എന്ന തോന്നൽ ഉണ്ടായിട്ടുണ്ട്. കാരണം ചിലയാളുകൾ കണ്ണിൽ നോക്കിയല്ല, നെഞ്ചിൽ നോക്കിയായിരുന്നു എന്നോട് സംസാരിച്ചിരുന്നത്. കുറച്ച് കഴിഞ്ഞപ്പോൾ അതുമായി പൊരുത്തപ്പെട്ടു. അവർ അങ്ങനെയും ഞാൻ എന്റെ രീതിയുമായി മുന്നോട്ട് പോയി.” എസ്തർ അനിൽ പറഞ്ഞു.
ബാലതാരമായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് എസ്തർ അനിൽ. എസ്തറിപ്പോൾ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സ് ആന്റ് പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സ് ചെയ്യുകയാണ്. ദൃശ്യം മൂന്നാം ഭാഗമാണ് എസ്തറിന്റെതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.