
‘എമ്പുരാൻ’ ദേശവിരുദ്ധ സിനിമയാണെന്ന് അഭിപ്രായപ്പെട്ട് നടൻ ദേവൻ. താൻ എമ്പുരാൻ സിനിമയ്ക്ക് എതിരാണെന്നും, ശരിക്കും നടന്ന സംഭവങ്ങൾ അല്ല ആ സിനിമയിൽ കാണിച്ചതെന്നും ദേവൻ കൂട്ടിച്ചേർത്തു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എമ്പുരാൻ എന്ന സിനിമയ്ക്ക് ഞാൻ എതിരാണ്. ആ ചിത്രം ഒരു നോൺസെൻസ് ആണ്. ആ സിനിമ ഇന്ത്യയ്ക്ക് എതിരാണെന്ന് മാത്രമല്ല ഒരു ദേശവിരുദ്ധ ചിത്രം കൂടിയാണ്. സിനിമയുടെ ആദ്യം അവർ ചിലത് കാണിച്ചിട്ട് പിന്നെ അതെല്ലാം അവർ മറച്ചല്ലോ. ശരിക്കും എന്ത് സംഭവിച്ചു എന്നുള്ള കാര്യങ്ങൾ അല്ല സിനിമയിൽ കാണിച്ചത്’. ദേവൻ പറഞ്ഞു.
മാർച്ച് 27 നായിരുന്നു എമ്പുരാൻ റിലീസ് ചെയ്തത്. ചിത്രത്തിലെ ഗുജറാത്ത് കലാപത്തെയും ബാബു ബജ്രംഗിയെയും കുറിച്ചുള്ള റഫറന്‍സുകള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 20 ൽ കൂടുതൽ ഭാഗങ്ങളാണ് സിനിമയിൽ നിന്ന് കട്ട് ചെയ്ത് മാറ്റിയത്. വിവിധ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന ഭാഗങ്ങളും വെട്ടിമാറ്റിയിരുന്നു. എന്നാൽ ബോക്സ് ഓഫീസിൽ വമ്പൻ വിജയമായിരുന്നു സിനിമ നേടിയത്. ലോകമെമ്പാട് നിന്നും 268 കോടിയോളമാണ് എമ്പുരാൻ കളക്ട് ചെയ്തത്. ഇതിൽ തന്നെ 142 കോടിയോളം രൂപ എമ്പുരാൻ കളക്ട് ചെയ്തത് ഓവർസീസിൽ നിന്നുമാണ്.