“എമ്പുരാൻ’ വളരെ മോശം സന്ദേശം നൽകുന്ന സിനിമ; ബിജെപിയെ ലക്ഷ്യമാക്കി രാഷ്ട്രീയം ചീറ്റുന്ന ചിത്രം”: രൂക്ഷ വിമർശനവുമായി മുൻ ഡിജിപി ആർ. ശ്രീലേഖ

','

' ); } ?>

പ്രശസ്ത മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ സാമൂഹ്യത്തിലും രാഷ്ട്രീയത്തിലും അപകടകരമായ സന്ദേശങ്ങൾ നല്കുന്നുവെന്നാരോപിച് മുൻ ഡി.ജി.പി. ആർ. ശ്രീലേഖയുടെ രൂക്ഷ വിമർശനം. തന്റെ യൂട്യൂബ് ചാനലിൽ ‘എമ്പുരാൻ വെറും എമ്പോക്കിത്തരം’ എന്ന തലക്കെട്ടിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ശ്രീലേഖ സിനിമയെ വിമർശിച്ചത്.

“ചിത്രം കണ്ടുകൊണ്ടിരിക്കെ തന്നെ തിയേറ്ററിൽ നിന്നിറങ്ങാൻ തോന്നി. അത്രയും അഴുക്കുള്ള വയലൻസ്, കൊലപാതകങ്ങൾ, കുട്ടികളെയും ഗർഭിണിയെയും പോലും ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ നിറഞ്ഞു കിടക്കുന്ന സിനിമയാണ് ഇത്,” എന്നാണ് ശ്രീലേഖ പറഞ്ഞത്.

ഗോധ്ര കലാപം നടന്നത് വളച്ചൊടിച്ച് കൊണ്ട് കേരളത്തിൽ മതസ്പർദ്ധ ഉണ്ടാക്കാൻ സിനിമ ശ്രമിക്കുന്നുവെന്നും, അതിലൂടെ ‘ബിജെപി കേരളത്തിലേക്ക് വരേണ്ട, വന്നാൽ കേരളം നശിക്കും’ എന്ന സന്ദേശം ശക്തമായി നൽകുന്നതായും ശ്രീലേഖ ആരോപിച്ചു.

മോഹൻലാൽ എന്ന നായകൻ അക്രമികളെയും കൊലയാളികളെയും മഹത്വവൽക്കരിക്കുന്ന അധോലോക നേതാവായി മാറുന്നു, ‘നാർക്കോട്ടിക്‌സ് ഇസ് എ ഡേർട്ടി ബിസിനസ്’ എന്ന് ഡയലോഗ് ആവർത്തിച്ചിട്ടും, അതിനെതിരെ പോരാടുന്നത് കൊലപാതകങ്ങളിലൂടെയാണ്. കൊലപാതകങ്ങൾ മഹത്വവൽക്കരിച്ചുകൊണ്ട് നാർക്കോട്ടിക്‌സ് എതിരെയുള്ള യുദ്ധം കാഴ്ചവെക്കുന്നത് ഇരട്ടത്താപ്പാണ്’ എന്നായിരുന്നു ശ്രീലേഖയുടെ ആക്ഷേപം.

‘ലൂസിഫർ’യിൽ നിന്നുള്ള പ്രതീക്ഷയാണ് ‘എമ്പുരാൻ’ കാണാൻ കാരണം. പക്ഷേ അതിന്റെ പേരിൽ വലിയ നിരാശ മാത്രമാണ് കിട്ടിയത്. പൃഥ്വിരാജിന്റെ നേതൃത്വത്തിൽ കേരള രാഷ്ട്രീയത്തെ ദിശാഭ്രാന്തിയിലാക്കുന്ന രീതിയിലുള്ള കാഴ്ചകളും സംശയകരമായ സന്ദേശങ്ങളും എമ്പുരാനിൽ നിറഞ്ഞുനില്ക്കുന്നു എന്ന് ശ്രീലേഖ പറഞ്ഞു.

സിനിമയുടെ കേന്ദ്രത്തിൽ വർഗീയവും രാഷ്ട്രീയവുമായ വിഷം ചേർത്തിരിക്കുന്നതായി ശ്രീലേഖ ആരോപിക്കുന്നു. “കേരളം ഭാരതത്തിന്റെ ഭാഗമാകേണ്ട, അല്ലെങ്കിൽ ഇവിടെ സമാധാനമുണ്ടാകില്ല എന്ന തെറ്റായ ധാരണ ആളുകളെച്ചൊല്ലിക്കൊടുക്കാൻ ഈ സിനിമ ശ്രമിക്കുന്നു,” എന്നും അവർ കൂട്ടിച്ചേർത്തു.