സിനിമാപ്രേമികള്‍ മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മുരളി ഗോപിയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്.
2023ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് നേരത്തെ പൃഥ്വിരാജ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിരുകയാണെന്നാണ് മുരളി ഗോപി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് മുരളി ഇക്കാര്യം പുറത്ത് വിട്ടത്.
മുരളി ഗോപിയുടെ പോസ്റ്റിന് അടിയില്‍ പൃഥ്വിരാജിന്റെ കമന്റും കാണാന്‍ കഴിയും.( ‘When chaos arises and darkness descends.. he will return to reset the order. The Devil’s order!) എന്നാണ് പൃഥ്വിയുടെ കമന്റ്. 2019 മാര്‍ച്ചില്‍ പുറത്ത് വന്ന ലുസിഫര്‍ മലയാളത്തിലെ തന്നെ എക്കാലെത്തും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്.
മഞ്ജു വാര്യര്‍, ബോളിവുഡ് താരം വിവേക് ഒബ്റോയി, ടൊവിനോ തോമസ്, സായ് കുമാര്‍, നൈല ഉഷ, ഇന്ദ്രജിത് തുടങ്ങിയ വന്‍ താരനിരയായിരുന്നു ലൂസിഫറിന്റെ ഭാഗമായുണ്ടായിരുന്നത്. ഒന്നാം ഭാഗത്തിലെ മിക്ക താരങ്ങളും എമ്പുരാനിലും ഉണ്ടാവും എന്നാണ് റിപ്പോര്‍ട്ടുകള്‍.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്.
2019 ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ത്രില്ലര്‍ ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂര്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന സവിശേഷതയും ഇതിനുണ്ടായുന്നു. ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. തിരുവനന്തപുരം , എറണാകുളം , കൊല്ലം , ലക്ഷദ്വീപ് , മുംബൈ , ബാംഗ്ലൂര്‍ , റഷ്യ എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നത്.
മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്,