
അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ആസിഫ് അലിയും രജിഷ വിജയനും ഒന്നിക്കുന്ന പുതിയ ചിത്രം ‘എല്ലാ ശരിയാകും’ ചിത്രീകരണം ആരംഭിക്കുന്നു. വെള്ളിമൂങ്ങയ്ക്ക് ശേഷം സംവിധായകന്‍ ജിബു ജേക്കബ് ഒരുക്കുന്ന രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രമാണിത്.ഡിസംബര്‍ 18നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്.ഈരാറ്റുപേട്ടയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകന്റെ റോളിലാണ് ആസിഫ് അലി എത്തുന്നത്. ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ഷാരിസ് മുഹമ്മദാണ് തിരക്കഥ. സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, സേതുലക്ഷ്മി, ജയിംസ് എലിയ, എന്നിവരാണ് മറ്റ് അഭിനേതാക്കളായി എത്തുന്നത്.