ചാണകവും ഇ ബുള്‍ ജെറ്റും പിന്നെ മുകേഷും

യൂട്യൂബ് വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെത്തുടര്‍ന്ന് ആരാധകര്‍ വിളിച്ച കോളുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൊല്ലം എംഎല്‍എ മുകേഷിന്റെ ഫോണിലേയ്ക്ക വിളിച്ചപ്പോള്‍ പുള്ളിയ്ക്ക് സംഗതി തന്നെ എന്താണെന്ന് പിടി കിട്ടിയില്ല. ‘മുകേഷ് സാറെ, ഒന്ന് ഇടപെടണേ’ എന്ന് ചോദിച്ചപ്പോള്‍. ‘എന്താണ് ഇ ബജറ്റോ? എന്താ സംഭവം..’ എന്നായിരുന്നു മുകേഷിന്റെ മറുപടി.

‘ഇ ബുള്‍ ജെറ്റ്’ എന്ന് വിളിച്ചയാള്‍ മൂന്നോ നാലോ തവണ പറയുന്നുണ്ടെങ്കിലും ഇ ബഡ്ജറ്റെന്നും ഇ ബുള്ളറ്റെന്നുമൊക്കെയാണ് മുകേഷ് കേട്ടത്. വിളിച്ച ആള്‍ കോതമംഗലത്തുനിന്നായതിനാല്‍ നിങ്ങള്‍ കോതമംഗലം ഓഫിസില്‍ പറയൂ എന്നും എംഎല്‍എ പറഞ്ഞു. മുന്‍പു ഇതുപോലെ ഇതുപോലെ ന്ന ഫോണ്‍ വിളികള്‍ മുകേഷിനെ പുലിവാല് പിടിപ്പിച്ചതിനാല്‍ പുള്ളി അന്വേഷിക്കാമെന്ന് പറയുന്നുണ്ട്. ഈ സംഭവുമായി ബന്ധപ്പെട്ട ട്രോള്‍ പങ്കുവച്ചായിരുന്നു മുകേഷിന്റെ ഇതിനോടുള്ള രസകരമായ പ്രതികരണം. ‘ഓരോരോ മാരണങ്ങളെ. ട്രാള്‍ പങ്കുവച്ച് മുകേഷ് കുറിച്ചു. ‘കേരളത്തില്‍ നടക്കുന്ന സകല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നാട്ടുകാര്‍ തന്നെ വിളിക്കുന്ന കാണുന്ന മുകേഷേട്ടന്‍…ഇതൊക്കെ എന്തിനാടാ എന്നോട് പറയുന്നേ’ ഇതായിരുന്നു ട്രോളിലെ ഡയലോഗ്.

വ്‌ളോഗര്‍മാരായ ഇബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെ തുടര്‍ന്ന് സഹായത്തിനായി സുരേഷ് ഗോപി എംപിയെ വിളിച്ച് ആരാധകനും കിടിലന്‍ മറുപടിയാണ് കിട്ടിയത്. പ്രശ്‌നത്തില്‍ ഇടപെടണമെന്ന പേരില്‍ പെരുമ്പാവൂരില്‍ നിന്നുള്ള കുറച്ചു പേരാണ് സുരേഷ്‌ഗോപിയെ വിളിച്ചത്. എന്നാല്‍ പ്രശ്‌നം കേരളത്തിലല്ലേ നടക്കുന്നത്, നിങ്ങള്‍ നേരെ മുഖ്യമന്ത്രിയെ വിളിക്കു എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഇബുള്‍ ജെറ്റ് എന്ന് കേട്ടപ്പോള്‍ കാര്യം പിടികിട്ടാതിരുന്ന സുരേഷ് ഗോപിക്ക് ഫോണ്‍ വിളിച്ച യുവാവ് അറസ്റ്റ് വിഷയം വിശദീകരിച്ചു നല്‍കി. ‘മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് എല്ലാം മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും കീഴിലാണെന്നും സുരേഷ് ?ഗോപി പറഞ്ഞു. സാറിന് ഒന്നും ചെയ്യാന്‍ പറ്റില്ലേ എന്നായി യുവാവ്. ‘എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല ഞാന്‍ ചാണകമല്ലേ എന്നായിരുന്നു താരം മറുപടി കൊടുത്തത്. ചാണകം എന്നു കേട്ടാലേ ചിലര്‍ക്ക് അലര്‍ജി അല്ലെ’, ഇതായിരുന്നു സുരേഷ് ഗോപിയുടെ മറുചോദ്യം. ഏതായാലും ഈ ഫോണ്‍ കോളും വൈറലാണിപ്പോള്‍.