നടി ദുര്‍ഗ്ഗ കൃഷ്ണ വിവാഹിതയായി

','

' ); } ?>

മലയാളികളുടെ പ്രിയ നായിക ദുര്‍ഗ്ഗ കൃഷ്ണ വിവാഹിതയായി. സിനിമാ രംഗത്തു തന്നെ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാതാവായ അര്‍ജ്ജുന്‍ രവീന്ദ്രനാണ് ദുര്‍ഗ്ഗയുടെ വരന്‍. ഏറെ നാളത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. മുന്‍പ് പലപ്പോഴായി ദുര്‍ഗ്ഗ തന്റെ പ്രിയതമനെ പറ്റി വാചാലയായിരുന്നു. തങ്ങളുടെ പ്രണയത്തെ പറ്റിയും നടി തുറന്ന് പറഞ്ഞിരുന്നു. നടി വിവാഹവേഷത്തില്‍അതിസുന്ദരിയായിട്ടാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. വിവാഹച്ചടങ്ങിന്റെ ചിത്രങ്ങള്‍ വാറളാവുകയാണ്.

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ച് നടന്ന വിവാഹച്ചടങ്ങില്‍ ഇരുവരും പരസ്പരം വരണമാല്യമായ തുളസീമാലകള്‍ പരസ്പരം ചാര്‍ത്തി തുടര്‍ന്നുള്ള ജീവിതത്തിലേക്ക് ഒന്നിച്ച് യാത്ര തുടങ്ങുകയായിരുന്നു മെറൂണ്‍ നിറത്തിലുള്ള പട്ടാണ് വിവാഹത്തിനായി ദുര്‍ഗ്ഗ അണിഞ്ഞിരുന്നത്. താരം അണിഞ്ഞിരുന്നത് ആന്റിക്ക് ഡിസൈന്‍സിലുള്ള ആഭരണങ്ങളാണ്. സര്‍വ്വാഭരണ ഭൂഷിതയായാണ് ദുര്‍ഗ്ഗ വിവാഹത്തിനെത്തിയത്. അര്‍ജ്ജുന്‍ ധരിച്ചിരുന്നത് ഓഫ് വൈറ്റ് നിറത്തിലുള്ള സില്‍ക്ക് ഷര്‍ട്ടും കസവു മുണ്ടുമായിരുന്നു. വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായാണ് ദുര്‍ഗ സിനിമയിലേക്കെത്തുന്നത്.