കപ്പേളക്ക് ശേഷം ശ്രീനാഥ് ഭാസിയും സുധി കോപ്പയും കേന്ദ്ര കഥാപാത്രങ്ങളായി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘ദുനിയാവിന്റെ ഒരറ്റത്ത് ‘സ്‌റ്റോറീസ് ആന്‍ഡ് തോട്ട്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മ്മാണം. കാറ്റലിസ്റ്റ് എന്റര്‍ടൈന്‍മെന്റ്പ്രൈവറ്റ് ലിമിറ്റഡ്നിര്‍മ്മാണ പങ്കാളിയാവുന്നു.
ജോസഫ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ മനേഷ് മാധവന്‍ ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്.സഫീര്‍ റുമാനിയും പ്രശാന്ത് മുരളിയും ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്.