ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ബോളിവുഡിലേക്ക്

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ബോളിവുഡിലേക്ക്. സംവിധായകന്‍ ആര്‍.ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ വീണ്ടും ബോളിവുഡിലേക്ക് എത്തുന്നത്.ബോളിവുഡ് വാർത്ത വെബ്സൈറ്റായ പിങ്ക് വില്ലയാണ് ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പങ്കുവെച്ചത്.

ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ഒരങ്ങുന്നത്. ചീനി കം, പാ, ഷമിതാബ് , പാഡ്മാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആണ് ബാല്‍കി.

ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി കഴിഞ്ഞതായും ഏതാനം മാസങ്ങൾക്കുള്ളിൽ ചിത്രീകരണം ആരംഭിക്കുമെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. കര്‍വാന്‍, സോയ ഫാക്ടര്‍ എന്നി ചിത്രങ്ങളാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇതിന് മുമ്പ് അഭിനയിച്ച ബോളിവുഡ് ചിത്രങ്ങള്‍.