നടനും സംവിധായകനുമായ ജോയ് മാത്യു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു. ജോയ് മാത്യു തന്നെയാണ് ഈ ചിത്രത്തിന് രചന നിര്‍വ്വഹിക്കുന്നത്. അടുത്ത വര്‍ഷം തുടക്കത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും ചിത്രം ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തില്‍ പുരോഗമിക്കുകയാണെന്നും ജോയ് മാത്യു വ്യക്തമാക്കി. ‘ഷട്ടര്‍’ എന്ന ചിത്രത്തിനു ശേഷം ജോയ് മാത്യു ഒരുക്കുന്ന ചിത്രം കൂടിയാണിത്.
രാഷ്ട്രീയ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി കൊണ്ടുള്ള ക്രൈം ത്രില്ലറാവും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജോയ് മാത്യു തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുന്നത്. ജോയ് മാത്യുവിന്റെ നിര്‍മാണകമ്പനിയായ അബ്ര ഫിലിംസും ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണകമ്പനിയായ വേഫെയറര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദരന്‍ സംവിധാനം ചെയ്ത ‘അങ്കിള്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ജോയ് മാത്യു ആയിരുന്നു. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ദുല്‍ഖര്‍ ഇപ്പോള്‍. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പാണ് ദുല്‍ഖറിന്റെ മറ്റൊരു ചിത്രം.