
ചിത്രം നിർമിക്കുന്നത് SLV സിനിമാസാണ്. SLV യുടെ നിർമ്മാണത്തിലൊരുങ്ങുന്ന പത്താമത്തെ ചിത്രമാണിത്. ഹൈദരാബാദിൽ നടന്ന പൂജ ചടങ്ങോടെ ആരംഭിച്ച ചിത്രത്തിൻ്റെ ആദ്യ ക്ലാപ്പ് തെലുഗു ചലച്ചിത്രതാരം നാനി നിർവഹിച്ചു. ചിത്രത്തിൻ്റെ റെഗുലർ ഷൂട്ടിംഗ് ഇന്നലെ മുതൽ ആരംഭിച്ചു. ദുൽഖർ സൽമാന്റെ 41-ാമത്തെ ചിത്രം കൂടിയാണിത്.
സംവിധായകൻ ബുച്ചി ബാബു സന ക്യാമറ സ്വിച്ച് ഓൺ ചെയ്തു. ഗുന്നം സന്ദീപ്, നാനി, രമ്യ ഗുന്നം എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ തിരക്കഥ അണിയറ പ്രവർത്തകർക്ക് കൈമാറി. ചിത്രത്തിന്റെ ആദ്യ ഷോട്ട് രവി നെലകുടിറ്റി തന്നെയാണ് സംവിധാനം ചെയ്തത്. ദസറ, ദി പാരഡൈസ് എന്നീ ചിത്രങ്ങളുടെ സംവിധായകൻ ശ്രീകാന്ത് ഒഡെലയും ചടങ്ങിൽ പങ്കെടുത്തു.
വമ്പൻ ബജറ്റിൽ ഉയർന്ന സങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ചിത്രം തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയാണ് ഒരുക്കുന്നത്. ചിത്രത്തിൻ്റെ അണിയറപ്രവർത്തകരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വിടും.
സഹനിർമ്മാതാവ്: ഗോപിചന്ദ് ഇന്നാമുറി, സിഇഒ: വിജയ് കുമാർ ചഗന്തി, സംഗീതം: ജി വി പ്രകാശ് കുമാർ, ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, മാർക്കറ്റിംഗ്: ഫസ്റ്റ്ഷോ, പിആർഒ – ശബരി.