
അപ്രീതിക്ഷിതമായ കൂടി കാഴ്ചയിൽ സൗഹൃദം പങ്കിട്ട് ദുൽഖർ സൽമാനും യോഗി ബാബുവും. യോഗിയെ കണ്ടയുടൻ ദുൽഖർ ഓടിവന്ന് കെട്ടിപ്പിടിച്ചു. പരസ്പരം സന്തോഷം പ്രകടിപ്പിച്ച ഇരുവരും കൈകോർത്തു പിടിച്ചാണ് സൗഹൃദ സംഭാഷണം നടത്തിയത്. കൂടിക്കാഴ്ചയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കൗണ്ടറിൽ ക്യൂ നിൽക്കുന്നതിനിടെയാണ് ദുൽഖർ, യോഗി ബാബുവിനെ കാണുന്നത്. ദൂരത്തു നിന്നും ദുർഖറിനെ കണ്ട യോഗി ഇരുകൈകളും തലയ്ക്കു മുകളിൽ ഉയർത്തി കൈകുപ്പി വരവേൽക്കുകയായിരുന്നു. യോഗി ബാബുവിനെ കണ്ടയുടൻ ദുൽഖർ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. പരസ്പരം സന്തോഷം പ്രകടിപ്പിച്ച ഇരുവരും കൈകോർത്തു പിടിച്ചാണ് സൗഹൃദ സംഭാഷണം നടത്തിയത്. ഇതിനിടയിൽ ഇരുവരും തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. അൽപ നേരം സംസാരിച്ച താരങ്ങൾ പരസ്പ്പരം ആലിംഗനം ചെയ്താണ് പിരിഞ്ഞത്.
അതേസമയം രവി മോഹന്റെ ആദ്യ സംവിധാന സംരംഭത്തിൽ നായകാനാകനൊരുങ്ങുകയാണ് യോഗി ബാബു. ‘ആന് ഓർഡിനറി മാൻ’ എന്നാണ് ചിത്രത്തിന്റെ പേര്. സെൽവമണി സെൽവരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘കാന്ത’യാണ് ദുൽഖറിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.