ചെറിയ ചെറിയ വേഷങ്ങളില്‍ നിന്നും മുന്‍നിര നായകന്മാരില്‍ ഒരാളായി മാറിയ താരമാണ് ടൊവിനോ. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരുമായി മികച്ച സൗഹൃദം സൂക്ഷിക്കുന്നയാള്‍ കൂടിയാണ് ടൊവിനോ. ടൊവിനോ ഈയിടെ ദുല്‍ഖറിനെക്കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധേയമാകുന്നത്.
‘ ദുല്‍ഖറും പൃഥ്വിരാജും ഇന്നത്തെ മലയാള സിനിമയുടെ അംബാസിഡര്‍മാരാണെന്നും ഇത്രയേറെ ഭാഷകളില്‍ അഭിനയിച്ചവരില്‍, ചെറുപ്പക്കാരില്‍ ദുല്‍ഖറും പൃഥ്വിരാജും മാത്രമാണുള്ളതെന്നും ടൊവീനോ പറയുന്നു ‘.പൃഥ്വിരാജ് എനിക്ക് ഒരു ജ്യേഷ്ഠ സഹോദരനെ പോലെയാണ്. മികച്ചൊരു ടെക്‌നീഷ്യന്‍ കൂടിയാണ് അദ്ദേഹം. ഒരു സിനിമാ സെറ്റിലെ എല്ലാ വശങ്ങളും ഹൃദിസ്ഥമാക്കിയ ആള്‍.
ദുല്‍ഖര്‍ എന്റെ നല്ലൊരു കൂട്ടുകാരനാണ്. മുമ്പ് ഞങ്ങള്‍ക്ക് തമ്മില്‍ സംസാരിക്കാന്‍ പൊതുവായ വിഷയങ്ങള്‍ ഉണ്ടായിരുന്നില്ല. ദുല്‍ഖറിന് കാറുകളോട് വലിയ ഇഷ്ടമാണ്. എനിക്ക് അത് അത്ര താല്‍പ്പര്യമില്ല. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്കൊരു പൊതു വിഷയമുണ്ട്. ഞങ്ങള്‍ രണ്ടുപേരും അച്ഛന്മാരാണ്. ഞങ്ങള്‍ എപ്പോഴും ഞങ്ങളുടെ മക്കളെ കുറിച്ചാണ് സംസാരിക്കാറുള്ളത്.
കഠിനാധ്വാനിയായ ഒരു നടനാണ് ദുല്‍ഖര്‍. ഒരുപാട് മെച്ചപ്പെടുന്നുമുണ്ട്. ദുല്‍ഖര്‍ ചെയ്യുന്നതു പോലെ ഇത്രയേറെ ഭാഷകള്‍ സംസാരിക്കാന്‍ എനിക്കാവില്ല. ഇത്രയേറെ ഭാഷകളില്‍ അഭിനയിച്ചവരില്‍ ചെറുപ്പക്കാരില്‍ ദുല്‍ഖറും പൃഥ്വിരാജും മാത്രമാണുള്ളത്. ഇന്നത്തെ മലയാള സിനിമയുടെ അംബാസിഡര്‍മാരാണ് ഇവര്‍. ടൊവീനോ കൂട്ടിച്ചേര്‍ത്തു.