ആര്‍. മാധവന്‍, ശ്രദ്ധ ശ്രീനാഥ് എന്നിവര്‍ മുഖ്യവേഷത്തില്‍ എത്തുന്ന മാരയ്ക്കായി ഹൃദ്യമായ കവിത ആലപിച്ച് ദുല്‍ഖര്‍ സല്‍മാന്‍
ആമസോണ്‍ ഒറിജിനല്‍ ചിത്രം മാര ഈ മാസം 8ന് ആമസോണ്‍ െ്രെപമില്‍ ആഗോള റിലീസിന് ഒരുങ്ങുകയാണ്. 240 രാജ്യങ്ങളില്‍ ചിത്രം ലഭ്യമായിരിക്കും. പ്രമോദ് ഫിലിംസിന്റെ ബാനറില്‍ പ്രതീക് ചക്രവര്‍ത്തി, ശ്രുതി നല്ലപ്പ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് ദിലിപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം പുതുവര്‍ഷത്തില്‍ സിനിമാപ്രേമികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ മലയാള ചിത്രം ചാര്‍ളിയുടെ തമിഴ് പതിപ്പായ മാര മൂല ചിത്രത്തിന്റെ സത്ത മനോഹരമായി ആവിഷ്‌കരിക്കുന്നതിലുപരി മാരയുടെയും പാറുവിന്റെയും നൂതനവും വ്യത്യസ്തവുമായ കഥ അവതരിപ്പിക്കുകയും ചെയ്യുന്നു. മാരയ്ക്ക് വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ അഥവാ ചാര്‍ളി ആരോധകരുടെ മനം കവരുന്ന മനോഹരവും ഹൃദ്യവുമായ കവിത ആലപിക്കുന്നു.
സവിശേഷ കവിത ആലപിച്ചതിന് സുഹൃത്ത് കൂടിയായ ദുല്‍ഖറിന് നന്ദി അറിയിച്ചുകൊണ്ട് ആര്‍. മാധവന്‍ നേരത്തെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ദുല്‍ഖറിന്റെ കവിതാലാപനത്തില്‍ ആവേശഭരിതനായി സംവിധായകന്‍ ദിലിപും സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടിരുന്നു.
ഇതിന് മറുപടിയെന്നോണം ദുല്‍ഖര്‍ സമൂഹമാധ്യമത്തില്‍ എഴുതി, ‘ നന്ദി പ്രിയപ്പെട്ട മാഡി അണ്ണ. താങ്കള്‍ എന്നുമൊരു വലിയ പ്രചോദനമായിട്ടുണ്ട്. താങ്കളും താങ്കളുടെ ടീമും എന്നെ/ ചാര്‍ളിയെ മാരയില്‍ ഏതെങ്കിലും തരത്തില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന കാര്യം എന്നെ വല്ലാതെ സ്പര്‍ശിച്ചു. ചാര്‍ളിയുടെ ടീം ഒന്നടങ്കം മാരയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. താങ്കളുടെ പതിപ്പ് കാണാന്‍ ഞങ്ങള്‍ ഉത്സുകരായി കാത്തിരിക്കുന്നു. സ്‌നേഹം, പ്രാര്‍ഥന!
ദിലിപ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആരാധകരുടെ മനം കവര്‍ന്നിരുന്നു. ആര്‍. മാധവനും ശ്രദ്ധ ശ്രീനാഥിനും പുറമേ അലക്‌സാണ്ടര്‍ ബാബു, ഷിവദ നായര്‍, മൗലി, പത്മാവതി റാവ്, അഭിരാമി എന്നിവര്‍ മാരയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മാരയെ കണ്ടെത്താനായി കലയും സംഗീതവും പ്രണയവും പ്രതീക്ഷയും കലര്‍ന്ന പാറുവിന്റെ ലോകത്തിലേക്കുള്ള യാത്രയ്ക്ക് ജനുവരി 8ന് തയ്യാറെടുക്കുക.