യുട്യൂബിലൂടെ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്ത രീതിയില്‍ വിഡീയ പോസ്റ്റ് ചെയ്ത വിജയ്.പി.നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മി,ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.അതേ സമയം അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിജയ്.പി.നായരുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി കയ്യേറ്റം ചെയ്തുവെന്നാണ് കേസ്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് എതിര്‍ത്തിരുന്നു. ജാമ്യം അനുവദിച്ചാല്‍ തെറ്റായ സന്ദേശമായിരിക്കും സമൂഹത്തിന് നല്കുകയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.അഡീഷണല്‍ സെഷന്‍സ് കോടതി ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.