ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി പരാതി ഒത്തുതീർപ്പിലേക്ക്; ക്ഷമാപണം നടത്തി ഷൈൻ ടോം ചാക്കോ

','

' ); } ?>

നടി വിൻസി ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ഉന്നയിച്ച ലഹരി ഉപയോഗ ആരോപണം ഒത്തുതീർപ്പിലേക്ക്. കഴിഞ്ഞ ദിവസം സിനിമാ ഇൻറേണൽ കംപ്ലെയിന്റ്സ് കമ്മിറ്റിക്ക് (ഐസിസി) മുൻപാകെ ഇരുവരും ഹാജരായിരുന്നു. ഷൈൻ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചതോടെയും, വിൻസി ഷൈനിനെതിരെ ഇപ്പോൾ പരാതിയില്ലെന്ന് വ്യക്തമാക്കിയതോടെയുമാണ് തീരുമാനം. ഒടുവിൽ ഇരുവരും കൈകൊടുത്ത് പിരിഞ്ഞതായും സിനിമയുമായി സഹകരിക്കാനാണ് തീരുമാനമായതെന്നും അറിയിച്ചു. ഐസിസി റിപ്പോർട്ട് ഉടൻ കൈമാറും.

സിനിമ ലഭിച്ചില്ലെങ്കിലും വേണ്ട ലഹരി ഉപയോഗിക്കുന്നവരുടെ കൂടെ താനിനി അഭിനയിക്കില്ല എന്ന നിലപാട് കുറച്ചു ഡിയോവസങ്ങൾക്കു മുൻപേ വിൻസി വ്യക്തമാക്കിയിരുന്നു. പിന്നാലെ സൂത്രവാക്യം ലൊക്കേഷനിൽ വെച്ച് യുവനടൻ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നും താരം വ്യക്തമാക്കുകയായിരുന്നു. സിനിമ സംഘടനയായ അമ്മയ്ക്കും ഫിലിം ചേമ്പറിനും ഇമെയിൽ മുഖേന തരാം കംപ്ലൈന്റ് കൊടുക്കുകയും ചെയ്തു. എന്നാൽ ഫിലിം ചേമ്പറിനു കൊടുത്ത പരാതിയിൽ നടന്റെ പേര് പരാമര്ശിച്ചിട്ടുണ്ടെങ്കിലും അത് പുറത്തു പോകരുതെന്ന് വിൻസി നിർബന്ധമായും പറയുകയും ചെയ്തിരുന്നു. എന്നാൽ സോഷ്യൽ മീഡിയകളിൽ അടക്കം “ഷൈൻ ടോം ചാക്കോ” എന്ന പേര് പുറത്തു വന്നതോടെ താരം പ്രതിഷേധം അറിയിക്കുകയും പരാതി പിൻവലിക്കാൻ തയ്യാറാണെന്ന് പറയുകയും ചെയ്തു.

താരത്തിന് പിന്തുണയുമായി സിനിമയിലെ ഡബ്‌ള്യൂഡിസി അടക്കമുള്ള സങ്കടനകൾ മുന്നോട്ട് വന്നിരുന്നു. വിൻസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ, കൊച്ചിയിലെ ആഡംബര ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഡാൻസാഫ് സംഘത്തെ കണ്ട ഷൈൻ ഓടി രക്ഷപ്പെടുകയും പിന്നീട് തമിഴ്നാട്ടിലേക്ക് കടക്കുകയും ചെയ്തു. പിന്നീട് പൊലീസ് ചോദ്യംചെയ്യലിന് ഹാജരായ ഷൈനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മൂന്ന് എസ്പി മാരുടെ സംഘമാണ് ഷൈനിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുമായി ഷൈൻ പൂർണമായും സഹകരിച്ചുകിട്ടുണ്ടായിരുന്നില്ല. നിലവിൽ മൂന്നു ഫോണുകൾ ഉപയോഗിക്കുക ഷൈൻ പ്രധാനമായും ഉപയോഗിക്കുന്ന ഫോൺ ആൻ ഹാജരാക്കിയിരുന്നില്ല. കൂടാതെ ചോദ്യങ്ങൾക്കൊക്കെ ഒറ്റ വാക്കിലാണ് ഉത്തരം നൽകിയിരുന്നത്. ചോദ്യം സിസ്‌ഹെയ്യലിനിടെ മയങ്ങുന്ന ഷൈനിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താൻ ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സയിൽ ആയിരുന്നെന്നും തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ഷൈൻ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഷൈനിന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. എൻ ഡി പി സി ആക്ട് 27 29 പ്രകാരമാണ് കേസ് എടുത്തിരുന്നത്. പിന്നീട് രണ്ടാളുടെ ആൾ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഷൈനിന്റെ ഗൂഗിൾ പേ വിവരങ്ങളടക്കം പോലീസ് ചെക്ക് ചെയ്തിട്ടുണ്ടായിരുന്നു.

ജാമ്യം കിട്ടിയതിനു പിന്നാലെയാണ് ഷൈനിന്റെ ക്ഷമാപണം. അതേസമയം, ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാതാരങ്ങളുമായുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായി, ഷൈനും ശ്രീനാഥ് ഭാസിയും അന്വേഷണത്തിനായി വീണ്ടും ചോദ്യം ചെയ്യപ്പെടലിനു സാധ്യതയുണ്ട്. ലഹരി വിതരണം ചെയ്യുന്നതിൽ തസ്ലീമെന്ന് പേരുള്ളയാളുടെ പങ്ക് അന്വേഷണ സംഘം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.കണ്ണൂര്‍ സ്വദേശിനി തസ്ലിമാ സുല്‍ത്താന (ക്രിസ്റ്റീന), ആലപ്പുഴ സ്വദേശി കെ. ഫിറോസ് എന്നിവരെയാണ് ഏക്സൈസ് സംഘം മൂന്നു കിലോ, രണ്ട് കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. സിനിമാ, ടൂറിസം മേഖലയിലുളളവര്‍ക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ മൊഴിനല്‍കിയിരുന്നു.

നടന്‍മാരായ ശ്രീനാഥ് ഭാസിയുടെയും ഷൈന്‍ ടോം ചാക്കോയുടെയും പേരുകള്‍ തസ്ലിമ വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ അറസ്റ്റ് ഭയന്ന് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിചിട്ടുണ്ടായിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.