ജപ്പാൻ, കൊറിയ, ചൈന മുതൽ ഹോളിവുഡ് വരെ ‘ദൃശ്യം’ എത്തും

','

' ); } ?>

ജിത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മലയാളം സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം വിദേശഭാഷകളിലേക്കും. ഫിലിപ്പിനോ, സിംഹള, ഇന്‍ഡൊനീഷ്യന്‍ ഒഴികെയുള്ള എല്ലാ ഇന്ത്യന്‍ ഇതരഭാഷകളിലെയും നിര്‍മാണാവകാശം സ്വന്തമാക്കിയതായി പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷണല്‍ അറിയിച്ചു. ദൃശ്യം രണ്ടുഭാഗങ്ങളും ഇതിലുള്‍പ്പെടും.

അജയ് ദേവ്ഗന്‍ പ്രധാനവേഷത്തിലെത്തിയ ദൃശ്യം 2-ന്റെ ഹിന്ദി റീമേക്ക് വന്‍വിജയം നേടിയതോടെയാണ് വിദേശഭാഷകളിലും പുനരവതരിപ്പിക്കാന്‍ പനോരമ സ്റ്റുഡിയോസ് തയ്യാറായത്. ഹോളിവുഡിലും കൊറിയന്‍, ജാപ്പനീസ് ഭാഷകളിലും റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

2013ലാണ് ദൃശ്യത്തിന്റെ ആദ്യഭാഗം മലയാളത്തില്‍ പുറത്തിറങ്ങിയത്. 2021-ല്‍ രണ്ടാംഭാഗവും എത്തി. വന്‍സ്വീകാര്യതയാണ് രണ്ടുഭാഗങ്ങള്‍ക്കും ലഭിച്ചത്. ഇതേത്തുടര്‍ന്ന് തെലുഗ്, ഹിന്ദി, തമിഴ് ഭാഷകളില്‍ ചിത്രം റീമേക്ക് ചെയ്തിരുന്നു.