“മൂന്ന് തവണ പ്രതിഫലവുമായി ബന്ധപ്പെട്ട് ചർച്ച നടത്തി, ഫോൺ എടുക്കാൻ പോലും തയ്യാറാകുന്നില്ല”; അക്ഷയ് ഖന്നയ്ക്കെതിരെ നിയമനടപടിയുമായി ‘ദൃശ്യം 3’ നിർമാതാക്കൾ

','

' ); } ?>

ബോളിവുഡ് നടൻ അക്ഷയ് ഖന്നയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ നിർമ്മാതാക്കൾ. ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ അക്ഷയ് ഖന്ന ചിത്രത്തിൽ നിന്നും പിന്മാറിയതിനെതിരെയാണ് നടപടി. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപത്രത്തെയാണ് അക്ഷയ് ഖന്ന അവതരിപ്പിക്കുന്നത്. നിർമാതാവ് കുമാർ മംഗത് പതക് തന്നെയാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. പകരം ദൃശ്യം മൂന്നിൽ ജയ്‌ദീപ് അഹലാവത്താണ് എത്തുക.

ചിത്രത്തിന്റെ പ്രതിഫലത്തുകയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്നാണ് അക്ഷയ് ഖന്നയുടെ പിന്മാറ്റം. മൂന്ന് തവണ പ്രതിഫലവുമായി ബന്ധപ്പെട്ട് അക്ഷയ് ഖന്നയുമായി ചർച്ച നടത്തിയെന്നും എന്നാൽ ഇതിന് പിന്നാലെ ഫോൺ എടുക്കാൻ പോലും നടൻ തയ്യാറായില്ലെന്നും നിർമാതാവ് പറയുന്നു. ഇതോടെയാണ് പ്രൊഡക്ഷൻ കമ്പനി അക്ഷയ് ഖന്നയ്ക്ക് എതിരെ നിയമനടപടിയുമായി അയക്കാൻ തീരുമാനിച്ചത്.
പ്രതിഫലത്തുകയ്ക്ക് പുറമേ ചിത്രത്തിലെ നടൻ്റെ ലുക്കുമായും ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നതായും നിർമാതാവ് വ്യക്തമാക്കി. ദൃശ്യം രണ്ടിൽ വിഗ്ഗില്ലാത്ത ലുക്കിലായിരുന്നു അക്ഷയ് ഖന്നയെത്തിയത്. എന്നാൽ ചിത്രത്തിൻ്റെ മൂന്നാം ഭാഗത്തിൽ വിഗ്ഗ് വേണമെന്ന് നടൻ ആവശ്യപ്പെട്ടെന്നും ഇതും തർക്കത്തിന് ഇടയാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. ഛാവ’ ‘ധുരന്ദർ’ എന്നീ സിനിമകളുടെ വിജയത്തിന് പിന്നാലെ 21 കോടി രൂപയോളം പ്രതിഫലമായി ആവശ്യപ്പെട്ടെന്നും ഹിന്ദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2026 ഒക്ടോബർ രണ്ടിനാണ് ദൃശ്യം മൂന്നിന്റെ ഹിന്ദി പതിപ്പെത്തുക. “ദൃശ്യം 2′ മുതലാണ് അക്ഷയ് ഖന്ന ‘ദൃശ്യം’ ഫ്രാഞ്ചൈസിന്റെ ഭാഗമായത്. അഭിഷേക് പഥക് ആണ് ‘ദൃശ്യ’ത്തിന്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്നത്. അലോക് ജെയ്നും അജിത് അന്ദാരയും ചേർന്നാണ് നിർമാണം. തബു, ശ്രീയ ശരൺ, രജത് കപൂർ, ഇഷിത ദത്ത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പനോരമ സ്‌റ്റുഡിയോസ് ആണ് നിർമാണം. ചിത്രത്തിൽ തബു അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിന്റെ അടുത്ത സുഹൃത്തായ ഐജി തരുൺ അഹ്ലാവതായാണ് അക്ഷയ് ഖന്ന എത്തിയത്.