
സൗബിന് പിറന്നാളാശംസയുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍സല്‍മാന്‍. താനും സൗബിനും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം മനസ്സിലാകുന്ന വരികളാണ് ദുല്‍ഖര്‍ എഴുതിയിട്ടുള്ളത്. ‘എനിക്ക് എന്തിനും ആശ്രയിക്കാന്‍ കഴിയുന്ന ഒരാളാണ് നിങ്ങള്‍, നിങ്ങളോട് ഞാനും എപ്പോഴും അങ്ങിനെതന്നെയായിരിക്കും’…ദുല്‍ഖര്‍ കുറിച്ചു. കുടുംബാംഗത്തിനെന്നപോലെയാണ് ആശംസ ദുല്‍ഖറിന്റെ വാക്കുകള്‍ താഴെ…
”ജന്മദിനാശംസകള്‍ സൗബി !!! നിങ്ങള്‍ പല തരത്തില്‍ തന്നെ ഇതിനോടകം കുടുംബമായിത്തീര്‍ന്നുകഴിഞ്ഞു. നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഞാന്‍ അഭിമാനിക്കുന്നു. എനിക്ക് എന്തിനും ആശ്രയിക്കാന്‍ കഴിയുന്ന ഒരാളാണ് നിങ്ങള്‍, നിങ്ങളോട് ഞാനും എപ്പോഴും അങ്ങിനെതന്നെയായിരിക്കും … നിങ്ങളുടെ മനോഹരമായ കുടുംബത്തെ സ്‌നേഹിക്കുകയും എല്ലാവിധത്തിലും വളരുകയും ചെയ്യുക! ഞങ്ങള്‍ എല്ലായ്‌പ്പോഴും നിങ്ങള്‍ക്കായി കൂടെയുണ്ട്…”