“റീച്ച് കൂട്ടാൻ എന്തും വിളിച്ച് പറയരുത്”; ട്വിറ്റർ പോസ്റ്റിന് മറുപടിയുമായി അനുപമ

','

' ); } ?>

സ്ത്രീകൾ നേരിടുന്ന എല്ലാ പ്രശ്നത്തിനും കാരണം പുരുഷന്മാരാണെന്ന സന്ദേശമാണ് “പർദ്ദ” എന്ന സിനിമ പറഞ്ഞു വെക്കുന്നതെന്ന കമന്റുകൾക്ക് രൂക്ഷഭാഷയിൽ മറുപടി നൽകി നടി അനുപമ പരമേശ്വരൻ. പേജിന് റീച്ച് കൂട്ടാനായി തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അനുപമ പറഞ്ഞു.

‘എല്ലാ പുരുഷന്മാരോ ? ശരിക്കും എല്ലാ പുരുഷൻമ്മാരും എന്നാണോ ? പേജിന്റെ റീച്ച് കൂട്ടുന്നതിനായി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ല”. അനുപമ പറഞ്ഞു.

അനുപമ പരമേശ്വരനും ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് പര്‍ദ്ദ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കഥ പറയുന്ന ചിത്രം പ്രവീൺ കന്ദ്രേഗുല ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സാമൂഹിക വിലക്കുകളെ ചോദ്യം ചെയ്യുന്ന പ്രമേയവുമായെത്തുന്ന ചിത്രം തെലുങ്കിലും മലയാളത്തിലും ആയി ഇന്നലെ റീലീസ് ചെയ്തു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അനുപമ പരമേശ്വരനോടൊപ്പം ദര്‍ശന രാജേന്ദ്രന്‍, സംഗീത കൃഷ് എന്നിവര്‍ ഒന്നിക്കുന്നു. രാഗ് മയൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുഖം ‘പര്‍ദ്ദ’കൊണ്ട് മറയ്ക്കുന്ന ഒരു പാരമ്പര്യമുള്ള ഗ്രാമത്തില്‍ ജീവിക്കുന്ന സുബു എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അനുപമ പരമേശ്വരനാണ് സുബ്ബുവായി എത്തുന്നത്.

ആനന്ദ മീഡിയയുടെ ബാനറില്‍ വിജയ് ഡോണ്‍കട, ശ്രീനിവാസലു പി.വി., ശ്രീധര്‍ മക്കുവ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മൃദുല്‍ സുജിത് സെന്‍ ഛായാഗ്രഹണവും, ധര്‍മ്മേന്ദ്ര കാക്കറാല എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.