സൗബിന്‍ നായകനായെത്തുന്ന ‘ജിന്ന്’ ടീസര്‍

സൗബിന്‍ സാഹിറിനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ജിന്നിന്റെ ടീസര്‍ പുറത്തുവിട്ടു. ശാന്തി ബാലചന്ദ്രനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കലി എന്ന ചിത്രത്തിന്റെ കഥാകൃത്ത് രാജേഷ് ഗോപിനാഥനാണ് ജിന്നിന്റെ കഥ ഒരുക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്നു. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന്.

സൗബിന്‍ കേന്ദ്ര കഥാപാത്രമായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ഭീഷ്മ പര്‍വ്വം. ചിത്രം വിജയകരമായി തീയേറ്ററുകളില്‍ ഓടി കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യ്ത ചിത്രമായിരുന്നു ഭീഷ്മ പര്‍വ്വം. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ ആണ് അമല്‍ നീരദ് ചെയ്യാനിരുന്നതെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ഭീഷ്മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യ്ത ‘മ്യാവൂ’ എന്ന ചിത്രമായിരുന്നു ഭീഷ്മ പര്‍വ്വത്തിന് മുമ്പ് റിലീസായി താരത്തിന്റെ ചിത്രം. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ജോസിന് വേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ചിത്രമാണ് ‘മ്യാവൂ’.
മംമ്തയ്ക്കും സൗബിനും പുറമേ സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയുമാണ് സുപ്രധാന കഥാപാത്രങ്ങളായി വേഷമിട്ടത്.