“സിനിമയില്‍ അഭിനേതാക്കളെ തീരുമാനിക്കുന്നത് സംവിധായകർ”; ശ്വേതാ മേനോൻ

','

' ); } ?>

സിനിമയില്‍ അഭിനേതാക്കളെ തീരുമാനിക്കുന്നത് സംവിധായകരാണെന്ന് വ്യക്തമാക്കി ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോൻ. നിര്‍മാതാക്കള്‍ക്കോ അഭിനേതാക്കളുടെ സംഘടനയ്‌ക്കോ അതില്‍ ഇടപെടാന്‍ കഴിയില്ലെന്നും താരം വ്യക്തമാക്കി. സീനിയര്‍ താരങ്ങള്‍ക്ക് അവസരം ഉറപ്പുവരുത്താന്‍ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ഇടപെടുമോ എന്ന ചോദ്യത്തിന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.

സിനിമ തീരുമാനിക്കുന്നത് അമ്മയും നിര്‍മാതാക്കളുടെ സംഘടനയുമല്ല, സംവിധായകരാണ്. നിര്‍മാതാവിനോ അഭിനേതാക്കളുടെ സംഘടനയ്‌ക്കോ അതിൽ ഒന്നും ചെയ്യാന്‍ പറ്റില്ല. എനിക്ക് എത്രയോ സിനിമകളില്‍ അവസരം കിട്ടിയിട്ടില്ലല്ലോ, അതില്‍ എനിക്ക് സങ്കടം വേണോ? അത് സംവിധായകന്റെ തീരുമാനം ആണ്’- ശ്വേതാ മേനോൻ പറഞ്ഞു.