
“ആയിരത്തിൽ ഒരുവൻ” എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ അപ്ഡേറ്റ് ആരാധകർ ചോദിക്കുന്നത് കൊണ്ട് താൻ ഇപ്പോൾ തിയേറ്ററിൽ പോയി സിനിമ കാണാറില്ലെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ സെൽവരാഘവൻ. കൂടാതെ ആരാധകർ നിരന്തരം രണ്ടാം ഭാഗത്തെക്കുറിച്ച് ചോദിച്ച് ശല്യം ചെയ്യുന്നത് കൊണ്ട് സമാധാനമായി സിനിമ കാണാൻ കഴിയാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2010 ൽ കാർത്തി നായകനായി എത്തിയ ചിത്രമായിരുന്നു ആയിരത്തിൽ ഒരുവൻ.
‘എനിക്ക് എപ്പോഴും തിയേറ്ററുകളിൽ പോയി സിനിമ കാണാൻ ഇഷ്ടമാണ്. പക്ഷേ ആരാധകർ ആയിരത്തിൽ ഒരുവൻ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ അപ്ഡേറ്റുകളെക്കുറിച്ച് ചോദിക്കുന്നതിനാൽ ഞാൻ തിയേറ്ററുകളിൽ പോകുന്നത് നിർത്തി, അതിനാൽ എനിക്ക് സമാധാനപരമായി സിനിമകൾ കാണാൻ കഴിയുന്നില്ല,’ സെൽവരാഘവൻ പറഞ്ഞു.
അതേ സമയം റീലീസ് സമയത്ത് ആഘോഷിക്കാതെ ചിത്രം ഇപ്പോൾ ഏറ്റെടുത്താൽ എന്താണ് പ്രയോജനം എന്ന് അദ്ദേഹം ചോദിച്ചിരുന്നു. സംവിധായകൻ സെൽവരാഘവൻ. “ധാരാളം പണവും സമയവും ഈ സിനിമയിൽ നിക്ഷേപിച്ചിട്ടുണ്ട്. റിലീസ് സമയത്ത് തിയേറ്ററുകളിൽ അത് ആഘോഷിക്കണം. “ഇപ്പോൾ ഇത് ആഘോഷിക്കപ്പെടുന്നതിലും എനിക്ക് സന്തോഷമില്ല,” സെൽവരാഘവൻ പറഞ്ഞു. ആയിരത്തിൽ ഒരുവൻ രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുകയാണെന്നും കഥയിൽ ഒരു തൃപ്തി വരുന്നത് വരെ എഴുത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കാതൽ കൊണ്ടേൻ, പുതുപ്പേട്ടൈ, ആയിരത്തിൽ ഒരുവൻ, മയക്കം എന്ന, ഇരണ്ടാം ഉലകം തുടങ്ങി സെൽവാരാഘവന്റേതായ നിരവധി ചിത്രങ്ങൾ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഒരു പക്കാ ത്രില്ലർ ഇൻവെസ്റ്റിഗേഷൻ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. കുറെ കൊലപാതകങ്ങളും അതിന് പിന്നാലെ പോകുന്ന വിഷ്ണു വിശാലിന്റെ പൊലീസ് കഥാപാത്രവുമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് സൂചന. ഒക്ടോബർ 31 നാണ് ചിത്രം പുറത്തിറങ്ങുന്നത്. പ്രവീൺ കെ ആണ് സിനിമ തിരക്കഥയെഴുതി സംവിധനം ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് സിനിമയിലെ നായിക.