“ഗീതുവുമായി താരതമ്യം ചെയ്യാനുള്ള ചങ്കൂറ്റം ഒരു പുരുഷ സംവിധായകര്‍ക്കുമില്ല”; പ്രശംസിച്ച് രാം ഗോപാലവർമ

','

' ); } ?>

സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് ഗീതു മോഹൻദാസെന്ന് പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ. “ടോക്സിക് എങ്ങനെയാണ് അവർ ചിത്രീകരിച്ചതെന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും, ഗീതുവുമായി താരതമ്യം ചെയ്യാനുള്ള ചങ്കൂറ്റം ഒരു പുരുഷ സംവിധായകര്‍ക്കുമില്ലയെന്നും” രാം ഗോപാല വർമ്മ കുറിച്ചു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

“യഷ് നായകനാവുന്ന ടോക്സിക് ട്രെയ്‌ലര്‍ കണ്ട ശേഷം, സ്ത്രീശാക്തീകരണത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് ഗീതു മോഹന്‍ദാസ് എന്നതില്‍ എനിക്കൊരു സംശയവുമില്ല. ഈ സ്ത്രീയുമായി താരതമ്യം ചെയ്യാനുള്ള ചങ്കൂറ്റം ഒരു പുരുഷ സംവിധായകര്‍ക്കുമില്ല. അവര്‍ ഇങ്ങനൊന്ന് ചിത്രീകരിച്ചുവെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല.” രാം ഗോപാൽ വർമ്മ കുറിച്ചു.

അതേ സമയം ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനവും ഗീതു മോഹൻദാസ് നേരിടുന്നുണ്ട്.
അന്ന് ‘കസബയ്ക്ക്’ എതിരെ പറഞ്ഞവരാണ് ഇപ്പോൾ, സ്ത്രീകളെ മോശമായി ചിത്രീകരിച്ചിരിക്കുന്നത്. ബോർഡർ കഴിഞ്ഞാൽ പ്രശ്‌നമില്ലെന്നാണോ, എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തിയ ചിത്രം തിയറ്ററുകളിലും മികച്ച പ്രതികരണം സൃഷ്‌ടിച്ചിരുന്നു. തമിഴ് നടൻ ശരത് കുമാറിൻ്റെ മകൾ വരലക്ഷ്മിയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. സമ്പത്ത്, നേഹ സക്സേന, ജഗദീഷ് എന്നിവരായിരുന്നു മറ്റുതാരങ്ങൾ.

യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചിത്രം തിയേറ്ററിലെത്തും. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി പി അബിദ്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ ജെ പെറിയോടൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്.