“ഞാൻ ഈശ്വരവിശ്വാസിയല്ല, കുടുംബം എല്ലാം ഭഗവാൻ ഹനുമാൻ നോക്കുമെന്ന് പറയുന്നത് കേൾക്കുമ്പോൾ ദേഷ്യം വരും”; രാജമൗലി

','

' ); } ?>

താൻ ഈശ്വരവിശ്വാസിയല്ലെന്ന് തുറന്ന് പറഞ്ഞ് സംവിധായകൻ രാജമൗലി. തന്റെ അച്ഛനും ഭാര്യയും ഹനുമാൻ സ്വാമിയുടെ വലിയ ഭക്തരാണെന്നും എല്ലാം ഭഗവാൻ ഹനുമാൻ നോക്കുമെന്ന് പറയുന്നത് കേൾക്കുമ്പോൾ തനിക്ക് ദേഷ്യം വരാറുണ്ടെന്നും രാജമൗലി പറഞ്ഞു. തന്റെ പുതിയ ചിത്രം വാരാണാസിയുടെ ഷൂട്ടിനിടെ പല ഫൂട്ടേജും ലീക്കായതിനെ കുറിച്ചും ലോഞ്ച് പരിപാടിയിൽ നേരിട്ട സാങ്കേതിക തകരാറുകളെ കൂടി പരാമർശിച്ചായിരുന്നു രാജമൗലിയുടെ പ്രതികരണം. ചിത്രത്തിന്റെ ട്രയ്ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത് എനിക്ക് ഒരു വൈകാരിക നിമിഷമാണ്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നയാളല്ല. ഹനുമാന്‍ ഭഗവാന്‍ എല്ലാം നോക്കുമെന്ന് എന്റെ അച്ഛൻ വന്ന് പറഞ്ഞു. ഇങ്ങനെയാണോ അദ്ദേഹം ശ്രദ്ധിക്കുന്നത് എന്നാണ് എനിക്ക് ചോദിക്കാന്‍ തോന്നുന്നത്. പലതും ആലോചിക്കുമ്പോൾ എനിക്ക് ദേഷ്യമാണ് വരുന്നത്.’ രാജ മൗലി പറഞ്ഞു.

“എന്റെ ഭാര്യക്കും ഹനുമാനെ വളരെ ഇഷ്ടമാണ്. ഹനുമാനെ സുഹൃത്തിനെ പോലെയാണ് അവള്‍ കാണുന്നത്. പരസ്പരം സംസാരിക്കാറുണ്ട് എന്നൊക്കെയാണ് അവള്‍ പറയാറുള്ളത്. അത് കേള്‍ക്കുമ്പോള്‍ എനിക്ക് അവളോടും ദേഷ്യം വരാറുണ്ട്. എന്റെ അച്ഛൻ ഹനുമാനെക്കുറിച്ച് സംസാരിക്കുകയും വിജയത്തിനായി ഭഗവാന്‍റെ അനുഗ്രഹങ്ങളെ ആശ്രയിക്കാൻ നിർദ്ദേശിക്കുകയും ചെയ്തപ്പോഴും, എനിക്ക് ദേഷ്യം തോന്നിയിരുന്നു,” രാജമൗലി കൂട്ടിച്ചേർത്തു.

വലിയ രീതിയിലുള്ള ചർച്ചയിലേക്ക് നീങ്ങിയിരിക്കുകയാണ് രാജമൗലിയുടെ പരാമർശം. പുതിയ സിനിമയ്ക്ക് എന്തിനാണ് വാരാണാസി എന്ന് പേരിട്ടിരിക്കുന്നതെന്നും, ദൈവത്തിൽ വിശ്വാസമില്ലാത്ത രാജമൗലി ആർ ആർ ആർ സിനിമയിൽ എന്തിന് ശ്രീരാമനെ പോലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും വിമർശനങ്ങൾ ഉണ്ട്. കൂടാതെ രാജമൗലിയുടെ മുൻ ചിത്രങ്ങളായ ധീര, ബാഹുബലി, ആർ ആർ ആർ തുടങ്ങിയ സിനിമകളെല്ലാം ഹിന്ദു പുരാണങ്ങളിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടതെന്ന് ചൂണ്ടി കാണിച്ചാണ് വിമർശനം.