
തന്റെ നൂറാമത്തെ ചിത്രത്തിൽ മോഹൻലാലായിരിക്കും നായകനെന്ന് വ്യക്തമാക്കി സംവിധായകൻ പ്രിയദർശൻ. “ചിത്രത്തിൻ്റെ നിർമാതാവായി ജി. സുരേഷ് കുമാർ എത്തിയാൽ സന്തോഷമെന്നും, സത്യൻ അന്തിക്കാടും ശ്രീനിവാസനും ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം സിനിമാപ്രവർത്തകരും പ്രതിഭാശേഷിയുള്ള മികച്ച നടന്മാരും ഉണ്ടായിരുന്ന ആ കാലമാണ് തന്നെ സൃഷ്ടിച്ചതെന്നും പ്രിയദർശൻ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ ‘ടീം ട്രിവാൻഡ്രം’ എന്ന സെഷനിൽ മോഡറേറ്ററായ ശ്രീകണ്‌ഠൻ നായരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
“എന്റെ നൂറാമത്തെ ചിത്രത്തിൽ മോഹൻലാലായിരിക്കും നായകൻ. നിർമാതാവായി ജി. സുരേഷ് കുമാർ എത്തിയാൽ സന്തോഷമാണ്. സത്യൻ അന്തിക്കാടും ശ്രീനിവാസനും ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം സിനിമാപ്രവർത്തകരും പ്രതിഭാശേഷിയുള്ള മികച്ച നടന്മാരും ഉണ്ടായിരുന്ന ആ കാലമാണ് എന്നെ സൃഷ്ടിച്ചത്. തന്നെയുമല്ല തങ്ങളുടെ റോളുകൾ സ്വന്തം കഴിവുകൊണ്ട് കൂടുതൽ പൊലിപ്പിക്കുന്നവരായിരുന്നു അന്നത്തെ നടന്മാർ. തെലുങ്കും തമിഴും കന്നഡയും ഹിന്ദിയും ഉൾപ്പെടെ പല ഇന്ത്യൻ ഭാഷകളിലെയും നടന്മാരെ വെച്ച് സിനിമ എടുത്തിട്ടുണ്ടെങ്കിലും മലയാളനടന്മാരാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാർ.” സത്യൻ അന്തിക്കാട് പറഞ്ഞു.
മോഹൻലാൽ എന്ന നടനെ ലഭിച്ചതും കാണികളെ രസിപ്പിക്കാൻ പറ്റുന്നവിധത്തിലേ സിനിമയെടുക്കൂ എന്ന തൻ്റെ തീരുമാനവുമാണ് ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയും ഭാഗ്യവുമെന്ന് നേരത്തേ പ്രിയദർശൻ മറ്റൊരു സെഷനിൽ പറഞ്ഞിരുന്നു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ ‘ലോകപ്രിയങ്കരം’ എന്ന സെഷനിലാണ് അദ്ദേഹം ഇത് പറഞ്ഞത്.