ചങ്ക്സ് ഇറങ്ങിയിട്ട് ഇന്നേക്ക് 4 വര്‍ഷം ,ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകന് ഒമര്‍ ലുലു.സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എന്റെ രണ്ടാമത്തെ ചിത്രമായ ചങ്ക്സ് ഇറങ്ങിയട്ട് ഇന്നേക്ക് 4 വര്‍ഷം ഒപ്പം കട്ടക്ക് നിന്ന എല്ലാ ചങ്ക്സിനും നന്ദി എന്ന കുറിപ്പിനോടൊപ്പം ചങ്ക്സ് തീയറ്റര്‍ റിലീസ് സമയത്തെ ചിത്രങ്ങളും ചേര്‍ന്നാണ് ഓര്‍മകള്‍ പങ്കുവെച്ചിരിക്കുന്നത്.
ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ചങ്ക്സ്.ഒരു എഞ്ചിനീയറിങ് കോളേജാണ് ചിത്രത്തിന്റെ പശ്ചത്തലം.ആണ്‍കുട്ടികള്‍ മാത്രം വരാറുളള മെക്കാനിക്കല്‍ വിഭാഗത്തിലേക്ക് ആദ്യമായി ഒരു പെണ്‍കുട്ടിയെത്തുന്നു, ആ പെണ്‍കുട്ടിയുടെ കടന്നുവരവ് ആ കാമ്പസിലെ ഓരോ കഥാപാത്രത്തിന്റെയും ജീവിതത്തെ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നതെന്ന് ചിത്രം രസകരമായി പറഞ്ഞുവയ്ക്കുന്നത്.ബാലു വര്‍ഗീസ്,ലാല്‍,ഹണി റോസ്,സിദ്ദിഖ്,ഷമ്മിതിലകന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.പ്രധാനമായും യുവാക്കളെ ലക്ഷ്യം വച്ചു കൊണ്ടുളള ഒരു ചിത്രം തന്നെയായിരുന്നു ചങ്ക്സ്.
ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ഒമര്‍ ലുലു ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. ചങ്ക്സ്, ധമാക്ക എന്നിങ്ങനെയുള്ള സിനിമകളും ഒമറിന്റെ സംവിധാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തി. ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് ഒമര്‍ ലുലു ഇപ്പോള്‍.
ബാബു ആന്റണിയെ നായകനാക്കുന്ന പവര്‍ സ്റ്റാറില്‍ ബാബു ആന്റണിക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും അഭിനയിക്കുന്നുണ്ട്.ഏറെ കാലത്തിന് ശേഷം ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയ ചിത്രം കൂടിയാണിത്.നടന്, എഴുത്തുകാരന്, സംവിധായകന്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാട് ലൂയിസ് മാന്‍ഡിലര്‍.റോയല്‍ സിനിമാസിന്റെ ബാനറില്‍ സീ എച് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന് തമിഴ് പതിപ്പും ഉണ്ടാകുമെന്നും ഒമര്‍ ലുലു നേരത്തെ പറഞ്ഞിരുന്നു.