“കാണാന്‍ പോകുന്നത് നൂറു ശതമാനം ദളപതി ചിത്രം”; അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി സംവിധായകന്‍ എച്ച് വിനോദ്

','

' ); } ?>

വിജയ് ചിത്രം ജനനായകന്‍ ഒരു റീമേക്ക് ചിത്രമാണെന്ന വാദം തള്ളി സംവിധായകന്‍ എച്ച് വിനോദ്. കാണാന്‍ പോകുന്നത് നൂറു ശതമാനം ദളപതി ചിത്രമായിരിക്കുമെന്നും, ഉറപ്പായും ഇതൊരു കൊമേഴ്ഷ്യല്‍ ട്രീറ്റ് തന്നെയായിരിക്കുമെന്നും എച്ച് വിനോദ് പറഞ്ഞു. മലേഷ്യയിൽ വെച്ച നടന്ന ജനനയകന്റെ ഓഡിയോ ലോഞ്ചിലാണ് അദ്ദേഹം ഔദ്യോഗികമായി ഈ കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്.

‘ചില ആളുകള്‍ പറയുന്നത് ഇതൊരു റീമേക്ക് ചിത്രമാണെന്നാണ്. ചിലര്‍ പറയുന്നത് ഭാഗികമായി റീമേക്കാണെന്നാണ്. ചിലര്‍ ചിന്തിക്കുന്നത് ഞങ്ങളോട് മത്സരിച്ച് ജയിക്കാമെന്നാണ്. എന്നാല്‍ ഞാന്‍ വ്യക്തമാക്കട്ടേ, ഇത് നൂറു ശതമാനവും ദളപതി ചിത്രമാണ്. ഉറപ്പായും ഇതൊരു കൊമേഴ്ഷ്യല്‍ ട്രീറ്റ് തന്നെയായിരിക്കും.’ എച്ച് വിനോദ് പറഞ്ഞു.

പക്കാ സെലിബ്രേഷന്‍ വൈബില്‍ ജനനായകനില്‍ ഒരുക്കിയിരിക്കുന്ന ദളപതി കച്ചേരി എന്ന ഗാനം പുറത്തുവന്നതിന് പിന്നാലെ ബാലയ്യ ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്കാണ് ചിത്രമെന്ന അഭ്യൂഹങ്ങള്‍ വന്നിരുന്നു. അതേസമയം, ജനുവരി 9 ന് പൊങ്കല്‍ റീലിസായാണ് ജനനായകന്‍ തിയേറ്ററുകളിലെത്തുന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി സ്ഥാപിച്ചുകൊണ്ടാണ് വിജയ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചിരിക്കുന്നത്.

വിജയ്‌യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണവുമായാണ് ജനനായകൻ എത്തുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

ദിവസങ്ങൾക്ക് മുമ്പ് സമാനമായ രീതിയിൽ നടി നിധി അഗർവാളും സമാന്തയും ആൾക്കുട്ടത്തിന് ഇടയിൽപ്പെട്ടിരുന്നു. സിനിമാ താരങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ ചുറ്റും കുടുന്ന ആരാധകർക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.